രാഘവായനം 3 [പഴഞ്ചൻ]

Posted by

“ രാമസേതു നിർമ്മിക്കാൻ ഉപയോഗിച്ച എല്ലാ കല്ലുകളിലും രാമന്റെ നാമം എഴുതിയിട്ടുണ്ട്… ഇതെന്നോട് എന്റെ മുത്തശ്ശി പറഞ്ഞുതന്നതാണ്… കൂടാതെ രാമായണ കഥയിലും അത് സമർത്ഥിക്കുന്നു… രാമസേതുവിലെ പാറക്കല്ലിൽ കണ്ട അക്ഷരങ്ങൾ!!! അത് പുരാതന സംസ്കൃതമാണ്… ആദ്യത്തെ അംഗീകൃത ഭാഷ എന്നു പറയുന്നത് BC 6000 വർഷം പഴക്കമുള്ള തമിഴ് ആണ്… അതിനു ശേഷം BC 5000 ആണ്ടുകളിലാണ് പുരാതന സംസ്കൃതം വരുന്നത്… ആ പാറക്കല്ലിലെ വരകൾക്ക് പുരാതന സംസ്കൃത ലിപിയോട് വളരെ സാമ്യമുണ്ട്… ആ വരകൾ ഞാൻ ചേർത്തു വായിച്ചു നോക്കിയപ്പോൾ കിട്ടിയ ‘21ഴ’ എന്ന എഴുത്ത് പുരാതന സംസ്കൃത്തിൽ എഴുതുമ്പോൾ റാം എന്ന് വായിക്കാൻ കഴിയും…” ഇത്രയും ആരാധനയോട് അറിയിച്ചപ്പോൾ അവളുടെ കണ്ണുകൾ അമ്പരപ്പ് കൊണ്ട് മിഴിഞ്ഞു വരുന്നതു കണ്ടു രാഘവ്…
തന്റെ ലക്ഷ്യം ചുരുങ്ങിയ വാക്കുകളിൽ അവളെ അറിയിച്ചപ്പോൾ അത്ഭുതവും ആദരവും കൊണ്ട് ആരാധനയുടെ കണ്ണ് നിറഞ്ഞു… അവസാനം അവളോട് യാത്ര പറഞ്ഞ് പോകാനായി തിരിഞ്ഞപ്പോൾ അവന്റെ ഇടതുകയ്യിൽ ആരാധന തന്റെ വലതുകരം ബന്ധിച്ചു…
“ ഞാനും വന്നട്ടോ രാഘവ് നിന്റെ കൂടെ… ” തിരിഞ്ഞ് ആരാധനയെ നോക്കിയ രാഘവിന് അവളുടെ കണ്ണിലെ പ്രേമം തിരിച്ചറിയാനായി…
“ രാഘവിന് ജാനകി ഒന്നേ ഉള്ളൂ… നീയെന്റെ ഉത്തമ സുഹൃത്താണ്… “ അവന്റെ രണ്ടു വാക്കുകളിൽ നിന്ന് ആരാധന എല്ലാം മനസ്സിലാക്കി… അവൾ അവനെ ഒന്ന് കെട്ടിപ്പുണർന്നു…

Leave a Reply

Your email address will not be published. Required fields are marked *