രാഘവായനം 3 [പഴഞ്ചൻ]

Posted by

മാസ്ക് വീണ്ടും ഫിറ്റ് ചെയ്ത് ഓക്സിജൻ സിലിണ്ടർ പ്രവർത്തിപ്പിച്ചു കൊണ്ട് വെള്ളത്തിനടിയിലെ ആ പാതയുടെ വശത്തേക്ക് അവർ നടന്നു… പതിയെ നടന്ന് നടന്ന് വെള്ളത്തിനടിയിലേക്കിറങ്ങി… നല്ല തെളിഞ്ഞു കിടക്കുന്ന വെള്ളമാണ് താഴെ ഉണ്ടായിരുന്നത്… ആ ചരിഞ്ഞ പ്രദേശത്ത് നിന്ന് അൽപ്പം പുറകോട്ട് മാറിക്കൊണ്ട് അവിടെ വീക്ഷിച്ചപ്പോൾ പാറക്കഷ്ണത്തിന്റെ വക്കുകൾ ചിലയിടത്ത് തള്ളി നിൽക്കുന്നത് കണ്ടു… രാഘവ് ആവേശത്തോടെ താഴെ മണ്ണിൽ ചവിട്ടി അവിടെയെത്തി അവിടെയുള്ള മണ്ണ് അൽപ്പാൽപ്പമായി നീക്കം ചെയ്തു… ഇതുകണ്ട് ആരാധനയും അവനെ സഹായിച്ചു… അവരുടെ ശ്വസത്തിന്റെ കുമിളകൾ വെള്ളത്തിനു മുകളിലേക്കുയർന്നു…
മണ്ണ് കുറേ മാറിക്കഴിഞ്ഞപ്പോൾ അതൊരു ഉരുണ്ട പാറയാണെന്ന് അവർക്ക് മനസ്സിലായി… അതിനോട് ചേർന്ന് വേറൊരു പാറയും അവർ കണ്ടു… പിന്നെയും മണൽ നീക്കിയപ്പോൾ ആ രണ്ടു പാറകൾക്ക് കീഴെ നടുവിലായി ഒരു വലിയമരത്തടി മുറിച്ച് വച്ചതു പോലെയുള്ള ഭാഗവും കണ്ടു… രാഘവ് ആരാധനയെ നോക്കിക്കൊണ്ട് തങ്ങൾ തേടിയത് കണ്ടെത്തി എന്നതിന്റെ അടയാളമായി വലതുകയ്യുടെ തള്ളവിരൽ തംസ് അപ്പ് ആയി കാണിച്ചു… ആ പാറകൾ വീണ്ടും നിരീക്ഷിച്ചപ്പോൾ അതിൽ എന്തോ വരച്ചു വച്ചിരിക്കുന്നതു പോലെ തോന്നി അവന്… അവൻ അതിലൂടെ വിരലുകൾ ഓടിച്ചു… മൂന്ന് വരകൾ… രാഘവ് ഓരോ വരകളിലൂടെയും തന്റെ വിരലുകൾ വീണ്ടും വീണ്ടും ഓടിച്ചു അതെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു… ആദ്യത്തേത് ‘2’ എന്നെഴുതുന്ന ആകൃതിയിലാണ്… അടുത്തത് മുകളിൽ നിന്ന് താഴേക്ക് ഒരു നേർരേഖ… അവസാനത്തേത്ത് മലയാള അക്ഷരം ‘ഴ’ പോലെയും അവന് തോന്നി… ഒരു മിനിറ്റ് കണ്ണടച്ച് അതെന്തായിരിക്കും എന്നവൻ ചിന്തിച്ചു… അതിന്റെ ഉത്തരം മനസ്സിൽ തെളിഞ്ഞപ്പോൾ അവൻ കണ്ണുകൾ മിന്നിത്തുറന്നു…
അധികസമയം ഇവിടെ നിൽക്കാൻ പറ്റില്ല… സംഘത്തിലുള്ളവർ ഇപ്പോൾ തങ്ങളെ തിരക്കാൻ തുടങ്ങം…

Leave a Reply

Your email address will not be published. Required fields are marked *