രാഘവായനം 3 [പഴഞ്ചൻ]

Posted by

ഇപ്പോൾ അവരുടെ നെഞ്ചിനു താഴേക്ക് വെള്ളത്തിനടിയിലാണ്… രാഘവും ആരാധനയും മുഖത്തെ മാസ്ക് ഒന്നുമാറ്റി… പരിപാവനമായ രാമസേതുവിൽ തന്റെ പാദങ്ങൾ അമർന്നപ്പോൾ രാഘവിന്റെ ഉള്ളംകാൽ മുതൽ ഉച്ചിയിലേക്ക് ഒരു പെരുപ്പ് കയറി… സന്തോഷവും ഭക്തിയും നിറഞ്ഞ മനസ്സോടെ ആ മണ്ണിൽ അവൻ മുട്ടുകുത്തി… ആ മണ്ണിൽ തൊട്ട് വന്ദിച്ചു…
തന്റെ അടുത്ത് നിന്ന ആരാധനയെ നോക്കിയ രാഘവിന് തന്റേതിന് സമാനമായ ജിജ്ഞാസയുടേയും ഭക്തിയുടേയും പ്രതിഫലനങ്ങൾ അവളുടെ മുഖത്തും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി… അവർ രണ്ടുപേരും സംഘത്തിൽ നിന്നും കുറച്ച് മാറി ആ പാതയിലൂടെ നടന്നു… ചരലു പോലെയുള്ള മണ്ണാണ് വെള്ളത്തിനു താഴെ… അവിടെ ഒഴുക്കൊന്നുമില്ലാത്ത പ്രദേശമാണ്… രാഘവ് താഴേക്കിരുന്ന് ആ മണ്ണ് തന്റെ കൈകളിൽ കോരിയെടുത്തു… അത് തന്റെ സ്വിമ്മിംഗ് സ്യൂട്ടിന്റെ തുടയിലെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ ഡപ്പിയെടുത്ത് അതിൽ നിറച്ചു… ദൂരേക്ക് നീണ്ടുകിടക്കുന്ന ആ പാതയിലൂടെ അവനൊന്ന് കണ്ണോടിച്ചു… ഈ പാതയിലൂടെ നേരെ വച്ചു പിടിച്ചാൽ ശ്രീലങ്കയിലേക്കെത്താം… പക്ഷേ അങ്ങിനെ ചിന്തിക്കുന്നത് തന്നെ ഒരു മണ്ടത്തരമായി അവന് തോന്നി…
“ നമുക്കിതിന്റെ അടിയിൽ പോകണം ആരാധനാ… ഈ പാതയുടെ വശത്തേക്ക് പോകാം… “ രാഘവിന്റെ നിർദ്ദേശത്തോട് അനുകൂലമായി അവൾ തലയാട്ടി… മറ്റുള്ളവർ അവിടെത്തന്നെ തങ്ങളുടെ അന്വേഷണങ്ങൾ ആരംഭിച്ചപ്പോൾ രണ്ടുപേർ നടന്നു മറയുന്നത് അവർ ശ്രദ്ധിച്ചില്ല…

Leave a Reply

Your email address will not be published. Required fields are marked *