“ ഏയ് അതെന്ത് പരിപാടിയാ… കാര്യം പറഞ്ഞിട്ട് പോകുന്നേ…“ അതു പറഞ്ഞ് രാഘവ് അവളുടെ പുറകേ ചെന്നെങ്കിലും ആരാധനാ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി…
അടുത്ത ദിവസം പുലർച്ചേ തന്നെ ഒരു ടൂറിസ്റ്റു ബോട്ടിൽ 20 പേരടങ്ങുന്ന ഒരു സംഘം റിസർച്ചിനായി കടലിലേക്ക് യാത്ര തിരിച്ചു… അക്കൂട്ടത്തിൽ രാഘവും ആരാധനയും ഉണ്ടായിരുന്നു… കടലിനടിയിൽ ഉപയോഗിക്കുന്നതിനുള്ള ഓക്സിജൻ സിലിണ്ടറുകളും മാസ്കും സ്വിമ്മിങ്ങ് സ്യൂട്ടുമെല്ലാം ആ ബോട്ടിൽ ഉണ്ടായിരുന്നു… തിരകളെ കീറിമുറിച്ചു കൊണ്ട് ധനുഷ് കോടിയിൽ നിന്നും രാമസേതു തുടങ്ങുന്ന ഭാഗത്തായി ബോട്ട് ലൊക്കേറ്റ് ചെയ്തു… റിസർച്ചിന്റെ പ്രൊജക്ട് അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശ പ്രകാരം ആഴം കുറഞ്ഞ സ്ഥലങ്ങൾ നോക്കി റിസർച്ച് ആരംഭിക്കാൻ പദ്ധതിയിട്ടു… ചില സ്ഥലങ്ങളിൽ ഒരു മീറ്റർ വരെയെ ആഴമുള്ളൂ… അതായത് കടൽ നിരപ്പിൽ ഒരു മനുഷ്യൻ നിന്നാൽ അര വരെയെ വെള്ളം കാണൂ… അത്തരത്തിൽ ആഴം കുറഞ്ഞ ഒരു ഭാഗത്തേക്ക് ആ ബോട്ട് അടുത്തു… വെള്ളത്തിനു അധികം അടിയിലല്ലാതെ നീണ്ടു നിവർന്നു കിടക്കുന്ന ആ പാതയുടെ നിഴൽ കാണാമായിരുന്നു…
അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശ പ്രകാരം മണ്ണിന്റേയും കല്ലുകളുടേയും സാമ്പിളുകൾ എടുക്കാനുള്ള ഉപകരണങ്ങളുമായി പതിനഞ്ചോളം പേർ കടലിൽ ഇറങ്ങി… കറുപ്പ് നിറത്തിലുള്ള സ്വിമ്മിങ്ങ് സ്യൂട്ടണിഞ്ഞ് അവർ രാമസേതുവിൽ കാലൂന്നി…
രാഘവായനം 3 [പഴഞ്ചൻ]
Posted by