രാമന്റെ ഏറ്റവും വലിയ ഭക്തനായ വായുപുത്രൻ ഹനുമാനോട് എന്തു വരം വേണമെന്ന് ശ്രീരാമൻ ചോദിച്ചപ്പോൾ ഹനുമാൻ ആവശ്യപ്പെട്ടത് രാമനാമം ആളുകളുടെ ഓർമ്മയിലുള്ള കാലം വരെ തനിക്ക് ഈ ഗന്ധമാധന പർവ്വതത്തിൽ ജീവിക്കണമെന്നാണ്… ഈ ഹനുമാൻ എന്ന വാനരൻ സൂപ്പർമാന്റെ പോലെ ആകുമോ?… എന്തൊക്കെയാണ് താൻ ചിന്തിക്കുന്നത്?… രാഘവിന്റെ ചുണ്ടിൽ തന്റെ ഫാന്റസി ചിന്തകളെ ഓർത്ത് ഒരു പുഞ്ചിരി തത്തിക്കളിച്ചു…
അവിടെയെത്തിയ രാഘവ് മണ്തികട്ടയുടെ മുകളിൽ തളത്തോടു കൂടിയ മണ്ഡപം കണ്ടു… ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം… അവൻ അവിടെ ഒന്ന് തൊഴുതു വണങ്ങി… അതിനു ശേഷം തന്റെ ഷോൾഡർ ബാഗിൽ നിന്ന് ലാപ് ടോപ്പെടുത്ത് ഇന്റർനെറ്റിൽ നിന്ന് രാമേശ്വരത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചിരിക്കുന്നത് ഒന്ന് വായിച്ചു നോക്കാൻ തുടങ്ങി…
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം… ഉപദ്വീപായ ഇന്ത്യയുടെ മുഖ്യഭൂമിയില്നിവന്നും പാമ്പൻ കനാലിനാൽ വേര്തിമരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതി ചെയ്യുന്നത്… ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിൽ നിന്നും ഏകദേശം അന്പരത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്… രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പന്‍ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു… ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർത്ഥാടന കേന്ദ്രവുമാണ് രാമേശ്വരം…
മാന്നാർ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം… രാമായണം എന്ന ഇതിഹാസ കാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാല്‍ അപഹരിക്കപ്പെട്ട തന്റെ പത്‌നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിര്മിച്ച സ്ഥലമാണിത്…
രാഘവായനം 3 [പഴഞ്ചൻ]
Posted by