“അതാ രാവണന്റെ ആ പുഷ്പകവിമാനം…” രാഘവിന്റെ ശബ്ദം അൽപം ഉച്ചത്തിലായിരുന്നു… ആരാധന പേടിച്ചു പോയി… അവൾ ആ ശബ്ദം വന്നയിടത്തേക്ക് മിഴികൾ പായിച്ചു… അങ്ങകലെ പൊട്ടുപോലെ കാണപ്പെടുന്ന ഒരു പേടകം അത് അടുത്തടുത്ത് വരുന്നു…. ആകാംക്ഷയോടെയും അതിലേറെ അത്ഭുതത്തോടെയും അവൾ കണ്ണിമയ്ക്കാതെ നോക്കി… പക്ഷെ, അടുത്തെത്തിയപ്പോൾ ആണ് മനസിലായത് അത് നമ്മുടെ നാവികസേനയുടെ ഹെലികോപ്റ്റർ ആണെന്ന്!… പതിവ് നിരീക്ഷണ പറക്കൽ നടത്തുകയാവാം…
“ രാഘവ് നിന്റെ മനസ്സ് എന്തിലോ ഉടക്കിക്കിടക്കുകയാണ്… അതാണ് ഇങ്ങിനെയൊക്കെ തോന്നുന്നത്…” അവനെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…
രാഘവിന്റെ മുഖത്ത് പക്ഷേ ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല…
“രാവണൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും ആ പുഷ്പക വിമാനം ഈ കടലിനു മുകളിൽ കൂടി പറന്നേനെ ആരാധനാ…” ഉറച്ച ശബ്ദത്തോടെ അവനത് പറഞ്ഞപ്പോൾ അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി…
“ ആർ യു ബിലീവ് ഇൻ തോസ് കൈൻഡ് ഓഫ് മിസ്റ്ററീസ്?… ” വിസ്മയത്തോടെയുള്ള അവളുടെ ചോദ്യത്തിന് രാഘവ് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…
വാൻ ഒരു കൊച്ചു മുൻമ്പിൽ എത്തി… വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, വലിയ ഒരു കല്ല് സൂക്ഷിച്ചിരിക്കുന്ന ഒരു ചെറു ഗണപതിക്ഷേത്രമുണ്ട് ഇവിടെ… അനുവദിക്കപ്പെട്ട സമയം കഴിഞ്ഞതും ഡ്രൈവർ ഞങ്ങളെ അന്വേഷിച്ചെത്തി… പിന്നെ, നേരത്തെ പറഞ്ഞ കര-കടൽ യാത്രയിലൂടെ മടക്കം… മടക്കയാത്രയിൽ, വലതു വശത്തായി ഒരു ചെറു ദ്വീപിൽ സ്ഥിതിചെയ്യുന്ന കോദണ്ഡരാമസ്വാമിക്ഷേത്രം കൂടി സന്ദർശിച്ചു ഞങ്ങൾ നേരെ രാമേശ്വരത്തേക്കു മടങ്ങി… 1964 ലെ കൊടുങ്കാറ്റിനെ അതിജീവിച്ചത് ഈ ക്ഷേത്രം മാത്രമായിരുന്നു…
രാഘവായനം 3 [പഴഞ്ചൻ]
Posted by