വാസയോഗ്യമല്ലാത്തതിനാൽ നേവിക്കു കൈമാറുകയായിരുന്നു… ഇന്നും അതേ സ്ഥിതി തുടരുന്നു…
ആരാധന നൽകിയ വിവരങ്ങളെല്ലാം രാഘവ് തന്റെ ലാപ് ടോപ്പിലെ വിവരങ്ങളിലേക്ക് കൂട്ടിച്ചേർത്തു…
പിറ്റേന്ന് ധനുഷ് കോടി ബീച്ചിലൂടെയുള്ള വാൻ യാത്രയ്ക്ക് ആവേശപൂർവം ഞങ്ങൾ തയ്യാറായി… ഇതിനകം ആരാധനയോട് ഒരുപാട് കാര്യങ്ങൾ രാഘവ് സംസാരിച്ചു… ഇരുവരും രാമസേതുവിന്റെ ഗവേഷണത്തിൽ ഏർപ്പെട്ടിരുന്നതിനാൽ അവർക്കിടയിൽ സംസാരത്തിനുള്ള വിഷയങ്ങൾ നിമിഷം തോറും പൊട്ടിമുളച്ചു കൊണ്ടിരുന്നു…
യാത്രയ്ക്കായി ധനുഷ് കോടി ബീച്ചിലെത്തിയ ഞങ്ങൾ കണ്ടത് പഴകി തുരുമ്പിച്ച കുറെ മഹീന്ദ്ര 4-wheel drive വാനുകളാണ്… ഒന്നു സംശയിച്ച ഞങ്ങളോട് ഗൈഡ് പറഞ്ഞു ” ധൈര്യമായി കയറിക്കോളൂ… ഇത് നിങ്ങൾക്കു വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും…” എന്തായാലും അതു വിശ്വസിച്ചു ഞങ്ങൾ കയറി… ആകെ 16 പേരെ നിറച്ചാണ് ഓരോ വാനും പുറപ്പെടുന്നത്… രാഘവും ആരാധനയും കയറിയ വാനിൽ റിസർച്ച് ഗ്രൂപ്പിൽ നിന്ന് അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ… യാത്ര തുടങ്ങി…
ബീച്ചിലൂടെ, പകുതി വെള്ളത്തിലും പകുതി കരയിലുമായി, വെള്ളം ചീറ്റി തെറിപ്പിച്ചു ഒരു കിടിലൻ യാത്ര, അതായിരുന്നു രാഘവിന്റെ മനസ്സിൽ… പക്ഷേ ആരാധനയുടെ മുഖഭാവത്തിൽ നിന്ന് അവൾ ഇതിനെക്കുറിച്ച് നേരത്തെ അറിഞ്ഞിട്ടുണ്ടെന്നും, രാഘവ് ഉദ്ദേശിച്ച പോലുള്ള യാത്രയല്ല അതെന്നും അവന് മനസ്സിലായി…
രാഘവായനം 3 [പഴഞ്ചൻ]
Posted by