രാമസേതുവില്‍ കാണപ്പെടുന്ന പാറക്കഷണങ്ങൾ അതിൽ കാണുന്ന മണലിനേക്കാൾ പഴയതാണെന്നും സേതുവിലെ പാറകള്ക്കി ടയിൽ പിന്നീട് മണൽ അടിഞ്ഞു കൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്… രാമസേതുവിലെ പാറകള്ക്ക്ി 4000 വര്ഷയത്തെ പഴക്കമുണ്ട്… എന്നാല്‍ അതിനു മുകളില്‍ കാണപ്പെടുന്ന മണലിന് 7,000 വര്ഷയത്തെ പഴക്കമുണ്ടന്ന് വീഡിയോയിൽ പറയുന്നു…
ധനുഷ്‌കോടി വഴി രാമസേതുവിൽ എത്തിച്ചേരാം… ധനുഷ്‌കോടിയിൽ നിന്നും 20 കിമി അകലെയാണ് രാമസേതു… ധനുഷ് കോടിയിൽ ICHR-ന്റെ ക്യാമ്പിൽ എത്തിച്ചേർന്ന രാഘവിന് കുറച്ച് ദിവസം അവിടെ അവരുടെ ഒപ്പം ചിലവഴിക്കുവാനുള്ള അവസരം കിട്ടി… നാളെ ധനുഷ് കോടിയിൽ നിന്ന് കടലിലേക്ക് ഒരു യാത്ര പോകുന്നുണ്ട്… അതിനു ശേഷമാണ് റിസർച്ച് ആരംഭിക്കുക… കൊല്ലത്ത് നിന്നുള്ള ഹിസ്റ്ററി സ്റ്റുഡന്റ് ആരാധന എന്നൊരു പെൺകുട്ടിയെ രാഘവിന് കൂട്ടായി കിട്ടി… നിഷ്കളങ്കമായ മുഖമുള്ള എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിരിക്കുടുക്ക – അതായിരുന്നു അവൾ… രാമസേതുവിനെപ്പറ്റിയൊക്കെ രാഘവിനേക്കാൾ കൂടുതൽ അറിവുള്ള ആരാധനയ്ക്ക് രാഘവിന്റെ സംശയങ്ങൾക്ക് മറുപടി കൊടുക്കുവാൻ വളരെ ഉൽസാഹമായിരുന്നു… അവളിൽ നിന്ന് ധനുഷ് കോടിയെപ്പറ്റി രാഘവ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി…
1964 വരെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും നാടായിരുന്നു ധനുഷ്‌കോടി… ഒരു വശത്തു രാവണന്റെ ആസുരഭാവത്തോടെ ബംഗാൾ ഉൾക്കടലും, മറുവശത്തു ശ്രീരാമന്റെ സാത്വികഭാവത്തോടെ ഇന്ത്യൻ മഹാ സമുദ്രവും അതിരിടുന്ന ധനുഷ്‌കോടി…
ത്രേതായുഗത്തിൽ, സീതാന്വേഷണത്തിനായി ശ്രീരാമൻ ശ്രീലങ്കയിലേക്ക് തന്റെ വാനരസൈന്യത്തെ നയിക്കുവാനായി, പാലം (സേതു) നിർമ്മിച്ചത് ഇവിടെ നിന്നാണത്രെ… അന്ന് ശ്രീരാമൻ തന്റെ വില്ലിന്റെ(ധനുഷ്) അഗ്രം(കോടി) കൊണ്ട് സേതുനിർമ്മാണം തുടങ്ങേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തു എന്നും, ആ സ്ഥലം പിന്നീട് ധനുഷ് കോടി എന്നറിയപ്പെട്ടു എന്നും ഐതിഹ്യം…
രാഘവായനം 3 [പഴഞ്ചൻ]
Posted by