മനുഷ്യബുദ്ധിക്കും ശാസ്ത്രത്തിനും അതീതമായ ചില കാര്യങ്ങൾ ഇന്നും ഈ ലോകത്തുണ്ട് എന്നതിന് തെളിവാണ് രാമസേതു… ആഗോളതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ഈ പാത തേടിയും, ഇതിന്റെ ഉത്ഭവത്തിന് പിന്നിലെ രഹസ്യം തേടിയും നിരവധി ശാസ്ത്രജ്ഞരാണ് ഇന്ത്യയിൽ ദിനംപ്രതി വന്നുചേരുന്നത്…
എന്താണ് രാമസേതു ?… ഇന്ത്യയിലെ പലർക്കും രാമസേതു അജ്ഞാതമാണ് എന്നതാണ് മറ്റൊരു സത്യം… ഇന്ത്യയിലെ രാമേശ്വരത്തിനും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇടയിലെ പാതയാണ് രാമസേതു… രാമസേതു എന്ന് ഇന്ത്യയിൽ അറിയപ്പെടുമ്പോൾ ‘ആഡംസ് ബ്രിഡ്ജ്’ എന്നാണ് ഇത് ആഗോള തലത്തിൽ അറിയപ്പെടുന്നത്…. നാട രൂപത്തിലുള്ള ഈ പാത ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള ഉയർന്ന പ്രദേശമാണ്… കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത്… 30 കി.മി നീളമുള്ള രാമസേതു ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടക്കുള്ള പാലമായി ഉപയോഗിച്ചിരുന്നു എന്ന് ചില ഗവേഷണങ്ങൾ തെളിയിക്കുന്നു… 1480 CE യിൽ ഉണ്ടായ കൊടുങ്കാറ്റിൽ പെടുന്നത് വരെ ഇത് ജല പരപ്പിനു മുകളിൽ കാണാമായിരുന്നു എന്ന് ചില പുരാതന രേഖകൾ പറയുന്നു…
ഇൻഡ്യയുടെ ദക്ഷിണഭാഗത്തെ (South) കപ്പൽച്ചാൽ ഇപ്പോഴുള്ളത് ശ്രീലങ്കയെ ചുറ്റിയാണു പോകുന്നത്… ഈ രാമസേതു ഡ്രഡ്ജ് ചെയ്ത് (മണ്ണ് കുഴിച്ചെടുക്കുക) അവിടെ ആഴം കൂട്ടിയാൽ ശ്രീലങ്കയെ ചുറ്റാതെ കപ്പലുകൾക്ക് ഇൻഡ്യൻ തീരത്ത് കൂടിപ്പോകാം എന്നൊരു നിർദ്ദേശം ഇടയ്ക്ക് പേപ്പറിലൊക്കെ വന്നിരുന്നു…