രാഘവായനം 3 [പഴഞ്ചൻ]

Posted by

രാഘവായനം – 3 

RAKHAVAAYANAM PART 3 BY PAZHANJAN | PREVIOUS PARTS

കഥ ഇതുവരെ :—> മുത്തശ്ശിയിൽ നിന്നു കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ രാഘവ് രാവണന്റെ ചന്ദ്രഹാസം തേടിപ്പോകുകയും, രാമക്കൽമേട്, ജടായുപ്പാറ, ശബരീപീഠം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം രാമേശ്വരത്തേക്ക് പോകുകയും ചെയ്യുന്നു………

ട്രെയിൻ രാമേശ്വരത്ത് എത്തിച്ചേർന്നപ്പോൾ ഒരു ഉൾവിളി കേട്ടിട്ടെന്ന പോലെ രാഘവ് ഞെട്ടിയുണർന്നു… രാമന്റെ ഈശ്വരം… രാമേശ്വരം… എന്ത് അർത്ഥവത്തായ നാമം… ഇന്ത്യൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന അബ്ദുൾ കലാമിന്റെ നാടു കൂടിയാണ് ഇത്… മഹാപ്രതിഭകളുടെ ഒരിടം…
രാമേശ്വരത്ത പ്രധാന ക്ഷേത്രമായ ശ്രീരാമനാഥസ്വാമി ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള അഗ്‌നിതീര്ഥംത എന്നറിയപ്പെടുന്ന സമുദ്രഭാഗത്ത് കുളിച്ച് ശുദ്ധി വരുത്തി രാഘവ്… തീർത്ഥാടകർ പിതൃക്കള്ക്ക് ബലിതര്പ്പടണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്…
അടുത്തൊരു വെജിറ്റേറിയൻ ഹോട്ടലിൽ നിന്നുള്ള പ്രാതലിനു ശേഷം ശ്രീരാമനാഥസ്വാമി ക്ഷേത്രത്തിലേക്ക് അവൻ നടന്നു… ശ്രീരാമനാഥ സ്വാമിയും അദ്ദേഹത്തിന്റെ ധര്മതപത്‌നിയായ സീതയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിലെ മുഖ്യ ദേവതകള്‍… മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നില കൊള്ളുമ്പോള്‍, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീ സന്നിധിയുള്ളത്… ഭക്തജനങ്ങള്‍ ഇതൊരു സവിശേഷതയായി കാണുന്നു…
രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടു കിലോമീറ്റർ ദൂരത്തിലാണ് ഗന്ധമാദനപര്വരതം സ്ഥിതി ചെയ്യുന്നത്… കഥയനുസരിച്ച് രാമന്റെ മുദ്രമോതിരം സീതയെ കാണിക്കാണുന്നതിനായി വാനര ശ്രേഷ്ഠനായ ഹനുമാൻ ലങ്കയിലേക്ക് ദൂത് പോകുന്നതിനായി ഈ പർവ്വതത്തിൽ നിന്നും പറന്നു എന്നാണ് പറയുന്നത്… ഇവിടെ തന്നെയാണ് ചിരജ്ഞീവിയായ ഹനുമാൻ ജീവിക്കുന്നതായി പറയുന്നത്…

Leave a Reply

Your email address will not be published. Required fields are marked *