മമ്മി ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി ..എന്റെ ഭാര്യയും മോനും ഡ്രസ്സ് മാറാനായി മുറിയിലേക്ക് പോയി ..ഞാൻ തിണ്ണയ്ക്ക് തന്നെ കസേരയിൽ ഇരുന്ന് പത്രം എടുത്ത് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചായയുമായി വന്ന
മമ്മി : കടിക്കാൻ ഒന്നുമില്ല ..വല്ലതും വാങ്ങിച്ചോണ്ട് വന്നുടായിരുന്നോ പുള്ളാരെ ..
ഇത് കേട്ട് അകത്ത് നിന്ന് ഇറങ്ങി വന്ന
ഭാര്യ : മമ്മി പറഞ്ഞു വിട്ടതായിരുന്നു ..മറന്നു പോയി ..സോറി മമ്മി ..
ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
മമ്മി : പോയ കാര്യം എന്തായി പുള്ളാരെ ..
ഞാൻ : സ്ഥലത്തിൻറെ കാര്യം ഒന്നുമായില്ല പക്ഷെ അവളുടെ ജോലി കാര്യം ശരിയായി ..
ഒന്നും മനസിലാകാതെ എന്റെ ഭാര്യയുടെ നേർക്ക് നോക്കിയ മമ്മിയോട്
ഭാര്യ : സ്കൂളിന് വേണ്ടി സ്ഥലം വിട്ട് കൊടുത്ത കുടുംബക്കാരുമായി അവർക്ക് അടുത്ത ബന്ധമുണ്ട് മമ്മി ..അപ്പൊ തോമാച്ചായൻ പറഞ്ഞു ജോലി സ്ഥിരപ്പെടുത്തി തരാമെന്ന് ..
മമ്മി : ആണൊ …നല്ല മനുഷ്യരാണല്ലൊ മോളെ ..അത്രെയും പറയാനെങ്കിലും തോന്നിയല്ലൊ ..
ഭാര്യ : പിന്നെ ..നമ്മളോട് ഒക്കെ ഭയങ്കര സ്നേഹമാണ് മമ്മി ..ആദ്യമായിട്ട് കാണുവാണെങ്കിലും കുറെ നാളത്തെ പരിചയം ഉള്ളത് പോലെ ആണ് സംസാരവും ഇടപെടീലും ഒക്കെ ..പുള്ളീടെ മോള് കാണാൻ എന്നെ പോലെ തന്നെയാണെന്നും പറഞ്ഞ് എന്നോട് വലിയ സ്നേഹമായിരുന്നു …