അമ്മയുടെ ആ വിളി തന്റെ ഹൃദയത്തിലേക്ക് കുത്തിയിറങ്ങി കുളിരായി ഒലിക്കുന്നതുപോലെ അവൾക്കു തോന്നി
താൻ ഏറെ വർഷങ്ങളായിട്ടു കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ
എന്താടി മോളെ നീ മിണ്ടാത്തെ …..അമ്മയാടി വിളിക്കുന്നത്
അമ്മക്ക് സുഖമാണോ………
ഒരു വിധത്തിൽ അവൾ പറഞ്ഞൊപ്പിച്ചു
അച്ചന് വയ്യടി ഇന്നലെ രാത്രിയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ബോധം പോയി ഇടക്ക് ബോധം തെളിയുമ്പോൾ നിന്നെ അന്വേഷിക്കും
നീ ഒന്നിത്രടം വരെ വരുവോടീ
അച്ഛനെന്താ പറ്റിയതമ്മെ
അവൾ കരച്ചിലിന്റെ വക്കൊളമെത്തി
അമ്മക്കൊന്നുമറിയില്ലടി ……..നീ അവനെയും കൂട്ടി വേഗം ഒന്നു വാ
ഏതു ഹോസ്പിറ്റലീലാ അച്ഛൻ
എറണാകുളത്തെ അമൃതയിലാ
ഞങ്ങളുടനെ വരാം അമ്മേ…
ഫോൺ വച്ചവൾ ജിതിനെ കുലുക്കി വിളിച്ചു
ചേട്ടായി വേഗം എനീക്ക്. അച്ഛന് തീരെ വയ്യന്നു പറയുന്നു
ജിതിൻ പെട്ടന്ന് എണീറ്റ് കണ്ണ് തിരുമിക്കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി