പാനോപചാരങ്ങള്‍ക്ക് ശേഷം ജെന്നിഫര്‍ എഴുന്നേറ്റു. അവളുടെ കണ്ണുകള്‍ എന്ത് കാരണത്താലാണ് എന്നറിയില്ല, നനഞ്ഞിരുന്നു. അത് ദിലീപ് കണ്ടു.
അവന്‍ അത് മനസ്സിലാക്കിയിരുന്നു. ഗെയ്റ്റ് വരെ അവര്‍ ജെന്നിഫറിനെ അനുയാത്ര ചെയ്തു.
“ശരി ദിലീപ്,” അവള്‍ കൈ വീശിക്കാണിച്ചു.
പിന്നെ മുമ്പോട്ട് വന്ന്‍ അവള്‍ ദിലീപിന്‍റെ ഭാര്യയെ ആശ്ലേഴിച്ചു.
പിന്നെ അവനെ നോക്കി.
“ദിലീപ് ഒരു കാര്യം മറന്നു പോയി. പ്രധാനപ്പെട്ടെ ഒരു കാര്യം.”
അവര്‍ അവളെ ചോദ്യരൂപത്തില്‍ നോക്കി.
“എന്താണ് ഭാര്യയുടെ പേര്?”
അവന്‍ പുഞ്ചിരിച്ചു.
അവന്‍ അവളെ നോക്കി പേര് പറയു എന്ന് കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു.!!
അവള്‍ പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു;
“ഗായത്രി.”
“ഗായത്രി?”
“അതെ,” ഇത്തവണ ദിലീപാണ് പറഞ്ഞത്. “ഗായത്രി. ഗായകി. സൂര്യമന്ത്രങ്ങള്‍ ഉരുവിടുന്നവള്‍. പ്രകാശം. എന്‍റെ ജീവിതത്തിന്‍റെ പ്രകാശം…”
ജെന്നിഫറിന്‍റെ കാര്‍ കാഴചയില്‍ നിന്ന് മറഞ്ഞപ്പോള്‍ ഗായത്രി ദിലീപിന്‍റെ കയ്യില്‍ പിടിച്ചു.
അവന്‍ അവളെ നോക്കി.
“കിസ്സ് മീ..” ദാഹമുള്ള ചൂടുള്ള ശബ്ദം. അവന്‍ കുനിഞ്ഞ് ചുണ്ടുകള്‍ അവന്‍റെ അധരത്തില്‍ ചേര്‍ത്തു. ശരീരം ചേര്‍ന്നമറന്നു. നെഞ്ചും മാറിടവും പരസ്പരം പോരടിച്ചു.