മുമ്പിലെ നീലത്തടാകത്തിന്‍റെ അപ്പുറത്തുനിന്ന്‍ ഒരു കരീബിയന്‍ റെഗ്ഗെ കേള്‍ക്കാന്‍ തുടങ്ങി. ആഘോഷമാണ്. ശരീരത്തില്‍ സൌന്ദര്യം ആഘോഷമാക്കിയ ജെന്നിഫര്‍ സ്മിത്ത് ആണായിപ്പിറന്നവന്‍റെ ആരുടേയും പെണ്‍ശരീരങ്ങളെ മാത്രം കാമിക്കുന്ന പെണ്ണുങ്ങളുടെയും ഞരമ്പുകളെ തീ പിടിപ്പിക്കുന്ന ചെറി നിറമുള്ള ചുണ്ടുകളിലെ പുഞ്ചിരി മായ്ക്കാതെ ദിലീപിന്‍റെ കണ്ണുകളിലേക്ക് നോക്കി.
സര്‍പ്പസുന്ദരീ, നിന്നെ കണ്ടുമുട്ടിയ ആദ്യ ദിനം ഞാന്‍ ഓര്‍ക്കുന്നു…. ദിലീപ് മന്ത്രിച്ചു. ശബ്ദമില്ലാതെ.
യവന സുന്ദരാ, ഞാന്‍ നിന്നെയും. ശബ്ദമില്ലാതെ നോട്ടത്തിലൂടെ അവള്‍ അവന് മറുപടിയും നല്‍കി.
ഒരു മാസം മുമ്പ് മാത്രമാണ് ജെന്നിഫര്‍ സ്മിത്ത് സ്റ്റേറ്റ്സിലേ ഏറ്റവും പ്രസിദ്ധമായ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബോബ് ആന്‍ഡ് ഡോണ്‍ ബില്‍ഡില്‍ ചേരുന്നത്. അസംഖ്യം ക്യാബിനുകള്‍ക്കിടയിലെ ഇടനാഴികയിലൂടെ, സെക്ഷന്‍ മാനേജരുടെ ഓഫീസിലേക്ക് വശ്യമായ ചുവടുകളോടെ അവള്‍ നടന്നു പോയപ്പോള്‍ അപ്പലേച്ചിയന്‍ മലനിരകളിലെ സുഗന്ധവാഹിയായ കാറ്റേറ്റ് പുഷ്പ്പിച്ച അവളുടെ ദേഹകാന്തി അകത്തു കമ്പ്യൂട്ടര്‍ മോണിട്ടറുകളുടെ മുമ്പില്‍ ഉഷ്ണിച്ചിരുന്നവരുടെ ഇന്ദ്രിയങ്ങളിലേക്ക് നുരഞ്ഞു കയറി. വിശന്ന കണ്ണുകളോടെ അവര്‍ അവളുടെ കറുത്ത ഹാഫ് സ്കര്‍ട്ടിനടിയിലെ കാലുകളുടെ മാദക ഭംഗിയും മഞ്ഞ ടോപ്പിനുള്ളില്‍ സ്വാതന്ത്ര്യ സമരം നടത്തിക്കൊണ്ടിരിക്കുന്ന തുറിച്ചുയര്‍ന്ന മാറിടവും നോക്കി നിന്നു.