അവൾ പോയി കുപ്പിയും ഒരു കരിക്കു ചെത്തിയതും കൊണ്ടുവന്നു.
ഇളന്നീരാ ഏട്ടാ… ഒഴിക്കട്ടെ?
നീ ഒഴിക്കടീ എന്റെ പൊന്നേ.. ഞാൻ അവളെ അരയിൽ കൈ ചുറ്റി അടുപ്പിച്ചു നിർത്തി.
അവൾ ഗ്ലാസ്സിന്റെ പാതി റാക്കും ബാക്കി ഇളന്നീരും പകർന്നു. ഞാൻ ഒറ്റവലിക്ക് പാതി കാലിയാക്കി…. സിരകളിൽ ലഹരി മെല്ലെ പടർന്നു..
നിനക്കു വേണോ? ഞാൻ ഗ്ലാസ് നീട്ടി.
അവൾ ഒരു മടിയും കാട്ടാതെ ഒരിറക്ക് അകത്താക്കി. ഞാൻ അന്തം വിട്ടു.
കുന്തം വിഴുങ്ങിയത് അവൾ ഒന്നൂടി ഒഴിക്കൂ ഏട്ടാ എന്നു പറഞ്ഞപ്പോൾ ആയിരുന്നു.
ആ ഗ്ലാസ് അവളുടെ ഒപ്പം മത്സ്യം വറുത്തപ്പോൾ അടുക്കളയിൽ നിന്ന് കുടിച്ചു. പാതി അവൾക്ക് കൊടുത്തു.
മൊളോഷ്യോം, പഴയരിച്ചോറും, മീൻ വറുത്തതും പപ്പവും കൂട്ടി ഞങ്ങൾ ഉണ്ടു. പാത്രം മോറി വെച്ച് അവൾ പോയി. ഞാൻ ഒന്നൂടി മയങ്ങി.
എണീറ്റപ്പോൾ ഏടത്തി വന്നിരുന്നു. ഏട്ടൻ ഉറക്കം പിടിച്ചിരുന്നു.
കുറച്ചു നേരം സംസാരിച്ചിരുന്നു. ,പിന്നെ ഏടത്തി ഊണു കഴിഞ്ഞു ഉറങ്ങി.
ഞാൻ കല്യാണിയുടെ ചിത്രം മുഴുമിച്ചു. ഏടത്തി കൊണ്ടുവന്ന അട കഴിച്ചു. പിന്നീട് ഗാഢ നിദ്രയിൽ ആണ്ടു.