അത് പറയുമ്പോള്‍ തമ്പുരാട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു…
“അദ്ദേഹം തീര്‍ച്ചയായും വരും തമ്പുരാട്ടി… തമ്പുരാട്ടി മനസ്സ് കൊണ്ട് ഇങ്ങനെ കേണു വിളിക്കുമ്പോ ഇനി വരാതിരിക്കാന്‍ അദ്ദേഹത്തിനാവില്ല..”
ആമിന ,തമ്പുരാട്ടിയുടെ കണ്ണുനീര്‍ തുളുമ്പുന്ന മുഖം തന്റെ തോളിലേക്ക് ചായ്ച്ചു വച്ചു..
അന്ന്‍ പകല്‍ അയാള്‍ വരവുണ്ടായില്ല..
ഉച്ചയൂണും ഉണ്ടാക്കി ഏട്ടനെ കാത്തിരുന്ന തമ്പുരാട്ടി നെടുവീര്‍പ്പിട്ടു…
“ഒരു പക്ഷെ ഇനി വരവുണ്ടാവില്ല… എല്ലാം എന്റെ വിധിയാണ്…”
തമ്പുരാട്ടിയുടെ വിരഹത്തിനു സമാധാനം കൊടുക്കാന്‍ ആമിന വാക്കുക്കള്‍ക്കായി തിരഞ്ഞു….
നേരം സന്ധ്യയായി.. ഒടുക്കം സൂര്യന്‍ അസ്തമിച്ചു… കൂടെ തമ്പുരാട്ടിയുടെ പ്രതീക്ഷകളും.. കലങ്ങിയ കണ്ണുകള്‍ തുടച്ച് അവര്‍ ഉമ്മറത്ത് നിന്നും അകായിലെത്തി കട്ടിലില്‍ പോയി കിടപ്പായി…
നേരം ഇരുട്ടിയപ്പോഴും ആമിന മാത്രം ഉമ്മറത്തിരിപ്പായി… പക്ഷെ പൊടുന്നനെ ആ നാട്ടു വഴികൾക്കപ്പുറം ഒരു ചൂട്ടിന്റെ വെട്ടം തെളിഞ്ഞു വരാന്‍ തുടങ്ങി… ആ വെളിച്ചം കൊലോത്തെക്ക് തന്നെ അടുത്ത് വരികയാണ്… അതെ അത് തറവാട്ടു മുറ്റത്തേക്ക് തന്നെയാണ് നടന്നു വരുന്നത്..
ആമിന സൂക്ഷിച്ചു നോക്കി..
ജട പിടിച്ച മുടിയും താടിയുമെന്തി കാഷായ വസ്ത്രം ധരിച്ച ഒരാളായിരുന്നു അത്…
“ആരാ…??” ആമിന ചോദിച്ചു..