“ഇനി മോളൂട്ടി… തിരുമേനിയുടെ കാലില്‍ വീണു നമസ്കരിക്കുക..”
തമ്പുരാട്ടിയാണത് പറഞ്ഞത്…
അവള്‍ സോമാദത്തന്റെ കാല്‍ക്കല്‍ വീണു..അയാളുടെ കാല്‍പാദം തൊട്ടു നമസ്കരിച്ചു…
“എല്ലാം ശരിയാവും…. ഉത്തമനായ ഒരു സന്തതി നിനക്ക് പിറക്കും… അതുല്യമായ കഴിവുകള്‍ അവനുണ്ടാവും… ജീവിതത്തിന്റെ ഒരു ദശാസന്ധി കഴിഞ്ഞാല്‍ പിന്നെ എല്ലാം അവന്റെ കാലമാണ്….അവന്‍ പിന്നെ അജയ്യനാണ്…. കൂടെ അവനു ഒരു വരം കൂടിയുണ്ട്…. ഒടിയന്റെ ആ അപൂര്‍വ്വ വരം…ഒടിയന്റെ ഏറ്റവും വലിയ ആ പ്രത്യേകത അവനും പകര്‍ന്നു കിട്ടിയിട്ടുണ്ട്… അമരത്വം…. മരണത്തെ അതിജീവിച്ച് ജീവിതത്തിന്റെ കരകളിലേക്ക് തുഴയാന്‍ ഭാഗ്യം സിദ്ധിച്ചവനാണവന്‍….”
അന്നേരം അയാള്‍ അവളെ ചുമലില്‍ പിടിച്ച് എഴുന്നെല്പച്ചു… അന്നേരം ആകാശത്ത് ഉറഞ്ഞുകൂടിയ മേഘങ്ങള്‍ മഴനീര്‍ പോഴിച്ചു…വാനം കോരിച്ചോരിയുകയായിരുന്നു….
ആ മഴയില്‍ തമ്പുരാട്ടിയും അത്യന്തം സന്തോഷവതിയായി കാണപ്പെട്ടു… ആമിനയ്ക്കും ഉള്ളില്‍ വലിയൊരു ആശ്വാസം ഉണ്ടായി….
“ഈശ്വരാ അവസാനം എല്ലാം ഭംഗിയായല്ലോ…”
തമ്പുരാട്ടി നിശ്വസിച്ചു…