പക്ഷെ നിനക്കെവിടുന്നാണ് ഈ ഒടിയ പ്രീതിയെപ്പറ്റിയുള്ള അറിവ് കിട്ടിയത്…”
“അച്ഛന്‍ മരിച്ചപ്പോ , ദൂരദേശത്തു നിന്നൊരാള്‍ കാണാന്‍ വന്നിരുന്നു… അന്ന്‍ അയാള്‍ ഏല്‍പ്പിച്ച കുറെ ഓലകളുണ്ടായിരുന്നു.. അതില്‍ നിന്ന കിട്ടിയതാ… കോലോത്ത് തിരിച്ച് എല്പ്പിക്കുവാന്‍ നല്‍കാന്‍ അയാള്‍ മടക്കിക്കൊണ്ടു വന്നതാ ആ ഓലകള്‍…സത്യത്തില്‍ ഞാന്‍ പിന്നെയാ അറിഞ്ഞത്… നമ്മടെ അച്ഛനും ഒരുകാലത്ത് ഈ നാട്ടിലെ അറിയപ്പെടുന്ന ഒരു ആഭിചാര ഉപാസകനായിരുന്നു എന്ന്… പിന്നീട് അദ്ദേഹം അത് നിര്‍ത്തുകയായിരുന്നുവത്രേ….. “
“ലക്ഷ്മി, അതെനിക്ക് നേരത്തെ അറിയാമായിരുന്നു… നമുക്ക് ഈ മന്ത്ര വിദ്യകള്‍ ഉപയോഗിക്കാന്‍ കഴിയുന്നത് തന്നെ നമ്മുടെ കുടുംബത്തിനു തലമുറകളായി ആ സിദ്ധി ഉള്ളത് കൊണ്ട് തന്നെയാ..”
“ഏതായാലും ഏട്ടന്‍ വരൂ.. നമുക്ക് അകത്തോട്ടിരിക്കാം…”
തമ്പുരാട്ടി അപ്പോള്‍ കയറി വന്ന ആ യോഗി വര്യനുമോത്ത് അകത്തേക്ക് നടന്നു കയറുന്നത് ആമിന ശ്രദ്ധിച്ചു…
അകത്ത് തമ്പുരാട്ടി വിഭവ സമൃദ്ധമായ സദ്യ വിളമ്പി…
“എല്ലാം ഉണ്ടാക്കി വച്ച് ഞാന്‍ ഏട്ടനെ കാത്തിരിക്കുകയായിരുന്നു… സന്ധ്യായപ്പോ ഞാന്‍ ഒന്ന് പേടിച്ചു.. ഏട്ടന്‍ ഇനി ഇങ്ങോട്ട് വരാതിരിക്കുമോ എന്ന്…”
“അങ്ങനെയോന്നുല്ല ലക്ഷ്മി.. നീ വിളിച്ചാ ഏതു പാതിരയ്ക്കനെങ്കിലും ഈ സോമദത്തന്‍ വരും…”
അയാള്‍ കഴിക്കുന്നതും നോക്കി ആമിന തമ്പുരാട്ടിയോടു ചേര്‍ന്ന് നിന്നു…
“അപ്പൊ ഇതാണ് കര്‍മ്മം കഴിക്കേണ്ട കുട്ടി….അല്ലെ….”
ആമിനയെ ചൂണ്ടി അയാള്‍ ചോദിച്ചു..