അവളിൽ കൊഞ്ചലും കൂടി വരുന്നുണ്ടോ എന്ന് തോന്നിപ്പോയി….. അത്രയും നേരം മൂളി കേട്ട് കൊണ്ടിരുന്ന എന്റെ മനസ്സിൽ പൊട്ടിയ ലഡുവിന് കണക്കില്ല…..
ഞാൻ: എടി എന്നോട് ഒന്നും തോന്നരുത്…. ഇപ്പൊ കണ്ടയുടനെ എനിക്ക് നിന്നോട് പ്രണയം എന്നൊക്കെ പറയുന്നത് എനിക്കിപ്പോ എന്തോ ഒരു കംഫർട്ട് ആവുന്നില്ല….. ചിലപ്പോ വിധി എന്നെ പഠിപ്പിച്ച പാഠമായിരിക്കും അത്…. ( അപ്പോ അവളിൽ നിന്നും ഒരു തേങ്ങൽ എനിക്ക് അനുഭവപ്പെട്ടു) പക്ഷേ നിന്നോട് സംസാരിക്കുന്ന സമയത്ത് ഞാൻ ഒത്തിരി റിലാക്സ് ആവുന്നുണ്ട്…. അതിനി ഫ്രണ്ട് ആയി കണ്ടിട്ടാണോ…. അതോ പ്രണയം ആണോ എന്നെനിക്ക് ഉറപ്പ് പറയാൻ പറ്റില്ല…. പക്ഷേ ഒന്ന് ഞാൻ പറയാം ഐ ലൗ യു …..
രമ്യ: പോട മരപ്പോത്തെ എന്നെ പേടിപ്പിച്ച് കളഞ്ഞു….. ഞാൻ കരഞ്ഞില്ലെന്നെ ഉള്ളൂ അറിയോ,,,, ഉള്ളിൽ എത്ര കാലമായി ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് എനിക്ക് മാത്രേ അറിയൂ…..
ഞാൻ: എടി ഇഷ്ടമാണ്…. നമുക്ക് പ്രണയിച്ച് നോക്കാം ഒരുമിച്ച് പോകുന്ന മൈൻഡ് അല്ല എങ്കിൽ നമുക്ക് പിരിയാം വെറുതെ ലൈഫ് വെച്ച് എന്തിനാ കളിക്കുന്നത്…. എന്തോരം പേരാണ് ഒരു നിമിഷത്തെ ആവേശത്തിന് കയറി പ്രണയം എന്നൊക്കെ പറയുന്നത് എന്നിട്ട് അവിടന്ന് ഇങ്ങോട്ട് തേക്കുന്ന് ഇവിടുന്ന് അങ്ങോട്ട് തേക്കുന്ന് ഒടുവിൽ കരച്ചിലും കരച്ചിലും…..
അവള് മറുപടിയൊന്നും പറഞ്ഞില്ല…. ഞാൻ രണ്ട് മൂന്ന് വട്ടം ഹലോ രമ്യയെ.. എന്നൊക്കെ വിളിച്ചു ഒടുവിൽ….