വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

ഊണ് കഴിഞ്ഞതെ ജോര്‍ജുകുട്ടി ഗുഡ് നൈറ്റും തന്നു പോയി … പകല്‍ ഉറങ്ങിയത് കൊണ്ട് ഉറക്കവും വരുന്നില്ല … നാട്ടിലേക്കൊന്നു വിളിച്ചാലോ .. പുലര്‍ച്ചെ ആയി കാണും …. ചേച്ചിയമ്മയുടെ നമ്പര്‍ ഡയല്‍ ചെയ്തു

‘ ഹലോ ‘

” എന്നടാ ജോക്കുട്ടാ?”

” ഒന്നുമില്ല അലീസമ്മച്ചി ….ചേച്ചിയമ്മ എന്തിയെ ? എന്നാ കല്യാണം ?”

” അവള് അമ്പലത്തില്‍ എങ്ങാണ്ട് പോയേക്കുവാ … കല്യാണം നാളെയാ … നാളെ കഴിഞ്ഞു ഞങ്ങള് പോരും ”

” ചേട്ടായി എന്തിയെ ? അച്ചാച്ചന്‍ ഉറക്കമാണോ ?”

” മം …അതെ … ജോഷി അവളേം കൊണ്ട് പോയേക്കുവാ … പിന്നെ നീ ഇപ്പ ഇങ്ങോട്ട് വിളിക്കണ്ട … അവള്‍ക്ക് സങ്കടം ആവും … ഒരാഴ്ച കഴിയുമ്പോ മാറിക്കൊള്ളും ..അടുത്ത ആഴ്ച വിളിച്ചാ മതി … ”

‘ ശെരി .”

” എന്നാ വെച്ചെക്കടാ…നാളെ ഓഫീസില്‍ പൊക്കോ … അവിടെ നിന്നെ ഹെല്‍പ് ചെയ്യാന്‍ ഒരാളെ ഏര്‍പെടുത്തിയിട്ടുണ്ട് …”

” ഹം …എന്നാ ശെരി ”

ഫോണ്‍ വെച്ചിട്ട് ജോജി തിരിഞ്ഞും മറിഞ്ഞും കിടന്നു ..ഉറക്കം വരുന്നില്ല … രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ കിടക്കുമ്പോള്‍ വരെ കൂടെ ഉണ്ടായിരുന്നതാ ചേച്ചിയമ്മ … പാവം … അമ്പലത്തില്‍ പോകാനും .. ഒക്കെ തന്‍റെ കൂട്ട് വേണം … MBA ക്ക് മാത്രമാ ചേച്ചിയമ്മ ട്യൂഷന്‍ തരാത്തെ … കെട്ടി വന്നയന്നു മുതല്‍ പഠിപ്പിക്കാനും ഒക്കെ … ചെട്ടായീടെം ചെച്ചിയമ്മെടെം സ്നേഹോം ജീവിതവും … അവരുടെ അനിയന്‍ ആയി വളര്‍ന്നതില്‍ അഭിമാനം തോന്നുന്നു … ഇനി തനിക്ക് വരാന്‍ പോകുന്നതാരാണോ … മൂന്നു ചേടത്തിമാരും സ്വഭാവം കൊണ്ട് കുഴപ്പമില്ല … കുഞ്ഞെട്ടായീടെ ചേച്ചി ബീന … ബോബ് ചെയ്ത മുടിയും , ഫുള്‍ മേക്കപ്പും ഒക്കെയുണ്ടെങ്കിലും ഒന്ന് സംസാരിച്ചാല്‍ അവരെ കാണുമ്പോ ഉള്ള കാഴ്ചപ്പാട് അങ്ങ് മാറും … ചുമ്മാതാണേലും ഒന്ന് പിണങ്ങിയാല്‍ പിന്നെ കരച്ചിലാ … ഇത്രേം പ്രായം ഉണ്ടെന്നു പോലും ഓര്‍ക്കില്ല ..പിന്നെ അലീസമ്മച്ചി … തനി കോട്ടയംകാരി അമ്മച്ചി …കണ്ണുകൊണ്ടുള്ള ഒരു നോട്ടം മതി … താനേ അനുസരിച്ച് പോകും ..

Leave a Reply

Your email address will not be published. Required fields are marked *