വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

അപ്പുറത്തെ ഷോപ്പില്‍ പോയി കോഫീ കുടിക്കുന്നതിടെ രണ്ടു പേരും ഒന്നും സംസാരിച്ചില്ല … പതറി ഇടക്കിടക്ക് അങ്ങോട്ടുമിങ്ങോട്ടും നോക്കി .. കണ്ണുകള്‍ കൂട്ടി മുട്ടുമ്പോള്‍ രണ്ടു പേരും നോട്ടം മാറ്റും . അഞ്ചു മിനുട്ടിനുള്ളില്‍ അവര്‍ തിരികെ ഓഫീസില്‍ എത്തിയപ്പോള്‍ അലീസമ്മച്ചി അവിടെ ഉണ്ടായിരുന്നു . ജോജിയും അച്ചുവും കയറി ചെന്നതെ റിസ്പഷനില്‍ നിന്നു ആലീസിനെ കാണാന്‍ നിര്‍ദേശം കിട്ടി

‘ എന്തോന്നാടാ ? ങേ ? നിന്നെ കാണാന്‍ കൂടി ഇല്ലല്ലോ ? ങേ?”

‘ അതല്ലേ വന്നെ ? അമ്മച്ചി വിളിക്കുമ്പോ പിള്ളേരുടെ കാര്യം പറയും ? ചെച്ചിയമ്മേനെ കണ്ടിട്ടും ഒരു മാസമായില്ലേ ?” ജോജിയും അച്ചുവും ചെയറില്‍ ഇരുന്നു

” അത് കൊള്ളാം … ഒരുത്തീനെ കെട്ടി കൊണ്ട് വന്നിവിടാക്കിയിട്ടു ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്ന് ഫോണ്‍ പോലും ചെയ്യാന്‍ പറ്റാത്ത ബിസി ആണോടാ ജോക്കുട്ടാ ? ങേ … ഇക്കണക്കിനു നിന്നെ വിശ്വസിച്ചു ഇവളെ എങ്ങനെ ഞാന്‍ അങ്ങോട്ടാക്കും? ങേ ?”

അച്ചുവിന്‍റെ മുഖം ഒന്ന് കൂടി വിളറി . എന്തോ ആലീസ് ഉദ്ദേശിക്കുന്നുണ്ട് എന്നവള്‍ക്ക് മനസിലായി

” ഡാ ..ജോക്കുട്ടാ .. നമ്മളിപ്പോ സ്റ്റാര്‍ട്ട്‌ ചെയ്ത ആ ബിസിനെസ് കൂടി നിന്നെ എല്പ്പിക്കുവാ …എല്ലാം കൂടി ഇവിടേം പറ്റുവേലാ ..അല്ലേല്‍ പുതിയൊരു ഓഫീസും ഗോഡൗണും കൂടി തുടങ്ങണം … നിനക്ക് അത്ര ബിസി ഇല്ലല്ലോ … അത് കൊണ്ട് എല്ലാം കൂടി നിന്നെ ഏല്‍പ്പിക്കാന്‍ മാത്തച്ചനും പറഞ്ഞു .. ദാ ഇവളാ അതിപ്പോ ഹാന്‍ഡില്‍ ചെയ്യുന്നേ … ഇവളേം നിന്‍റെ ഓഫീസിലേക്ക് മാറ്റുവാ …”

” അയ്യോ … അലീസമ്മച്ചി …അത് ..” അച്ചു എന്തോ പറയാനായി വാ തുറന്നു

” അത് മാത്രമല്ല മോളെ …. നിങ്ങടെ രെജിസ്ടര്‍ സര്‍ട്ടിഫിക്കറ്റ് വന്നു … മാത്തച്ചന്‍ അതിന്‍റെ പെപ്പെര്‍സ് ഒക്കെ റേഡിയാക്കാന്‍ കൊടുത്തിട്ടുണ്ട് … ഏതു സമയവും ഇന്‍സ്പെക്ഷന്‍ ഉണ്ടാവും … അത് കൊണ്ട് നീ ജോക്കുട്ടന്റെ കൂടെ അവന്റെ വീട്ടില്‍ നില്ക്കുന്നതാ നല്ലത് ”

” അയ്യോ ..അലീസമ്മച്ചി …അത് പിന്നെ”

” എന്ത് പിന്നെ ? ഒന്നും പറയാനില്ല … ഈ വീക്കെന്‍ഡില്‍ നീ അങ്ങോട്ട്‌ മാറും ..അത്ര തന്നെ … പിന്നെ പിള്ളേരെ അവിടുന്ന്‍ വിടാനാ എളുപ്പവും ,അതെല്ലാം ഞാൻ നോക്കുന്നുണ്ട് .’

Leave a Reply

Your email address will not be published. Required fields are marked *