അവളുടെ വിരലുകൾ എന്റെ വിരലുകളിൽ പിടി ശക്തി കൂടി വരുന്നുണ്ടായിരുന്നു….
പതിയെ അവളുടെ മുഖം എന്റെ മുഖത്തിനു നേരെ ആക്കിയിട്ട് കാലുകൾ വിരലിൽ കുത്തി എന്റെ മുഖത്തിനു സമാസമം എത്തിയപ്പോ ഞാൻ എന്നെ തന്നെ മറന്ന് അവളുടെ മൂക്കിലേക്ക് എന്റെ മൂക്ക് ചേർത്തു അവളുടെ ചുണ്ടുകൾ എത്തിച്ച് എന്റെ ചുണ്ടുകളിൽ ഒരു ചുമ്പനവും നൽകി
എന്റെ നെഞ്ചിലേക്ക് അവളുടെ മുഖം ചേർത്ത് വെച്ച് ഷർട്ട് ഇടാത്ത എന്റെ നെഞ്ചിൽ അവളുടെ ചുണ്ടുകൾ ചേർത്ത് കൈ രണ്ടും കൊണ്ട് എന്നെ വാരിപ്പുണർന്നു….
ഞാനും അവളെ അപ്പോഴേക്കും കെട്ടി പിടിച്ചിരുന്നു എന്റെ ചുണ്ടോളം എത്തുന്ന അവളുടെ മുടിയിഴകളെ ഞാൻ ചുംബിച്ച് കൊണ്ട് അതിന്റെ മണം ആസ്വദിച്ച് കൊണ്ട് …..
അവളുടെ ശരീരം നല്ല തണുപ്പുണ്ടായിരുന്നു… ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി…. എന്നിട്ട് അവളോടൊപ്പം ബെഡിലേക്ക് നടന്നു…
. അവളുടെ ഒരു കയ്യും പിടിച്ച് അവളുടെ തോളോട് തോളു ചേർന്ന് ഇരുന്നപ്പോ എന്നിലെ കാമുകൻ ഒരു ഭയങ്കര കാമുകൻ ആയി മാറിയിരുന്നു…..