സുറുമ എഴുതിയ കൺ പീലികൾ ഇമവെട്ടുന്നതിന് ഒപ്പം തന്നെ അവളിൽ എന്തെന്നില്ലാത്ത ഒരു മന്ദസ്മിതം നിറഞ്ഞ് നിൽക്കുന്നത് അവളുടെ മുഖത്തെ ഒരു ദേവതയെ പോലെ തോന്നിക്കും വിധം തന്നെ ആയിരുന്നു… എന്റെ ഫോണ് ഞാൻ മേശയുടെ പുറത്തേക്ക് എടുത്തിട്ട് നടന്ന് അവളുടെ അരികിലായി ചെന്ന് നിന്ന് അവളുടെ വിരലുകളിൽ എന്റെ വിരലുകൾ കൊണ്ട് തൊട്ടു….
ഒരു പ്രണയിനിയെ പോലെ അവളുടെ തല കുറച്ച് താഴ്‌പ്പോട്ട് താഴ്ത്തി അവൾ നിന്നപ്പോ അവളെന്റെ ബീവിയാണോ എന്ന് തന്നെ തോന്നിപ്പോയി….
ഞാൻ അവളുടെ വിരലുകളിലൂടെ എന്റെ വിരലുകൾ കോർത്ത് പിടിച്ചു… എന്തെന്നില്ലാത്ത പ്രണയത്തിന്റെ ഒരു മാസ്മരിക ലോകം ഞാൻ തിരിച്ചറിയുക ആയിരുന്നു തട്ടത്തിൻ മറയത്തിൽ പറയും പോലെ അവളുടെ മുഖം മാത്രം എന്റെ കണ്ണിലും ഖൽബിലും നിറഞ്ഞ് നിന്ന നിമിഷങ്ങൾ….
ആദ്യരാത്രിയിൽ നാണം കിനിയുന്ന മുഖവും അതിലുപരി ഉള്ളിൽ ഇനി എന്താണ് നടക്കാൻ പോകുന്നത് എന്ന ആകാംഷയും നിറഞ്ഞ്,,,, വിടർന്ന കണ്ണുകൾ ഉയർത്തി അവൽ എന്നെ നോക്കിയപ്പോ ഒരിക്കൽ സംഭവിച്ചത് വീണ്ടും സംഭവിക്കുമോ എന്ന് തോന്നിപ്പോയി…..