ഞാൻ അവളുടെ നെറുകയിൽ മുഖം ചേർത്ത് കൊണ്ട് പറഞ്ഞു ഇനി ഞാനുണ്ട് മരിക്കുവോളം നിന്നെ ഞാൻ പ്രണയിക്കും…. അപ്പോ അവളെന്നെ ശക്തിയിൽ കെട്ടിപ്പിടിച്ചു…..
ഞാൻ തിരിച്ചറിയുക ആയിരുന്നു എന്നിലിനെ അവശേഷിക്കുന്ന നല്ല പ്രണയം ഇവൾക്കായി തീറെഴുതി നൽകി കൊണ്ട് ഇനി ഇവളാണ് എന്റെ ഒരേ ഒരു പ്രണയം….
അവളോട് തോന്നിയ പ്രണയം അതിലെനിക്ക് ആദ്യമായി ഒരു പുതുമ അനുഭവപ്പെട്ടു….
അല്ലെങ്കിൽ ഇതുപോലൊരു മൊഞ്ചത്തിയെ ആർക്ക പ്രണയിക്കാതിരിക്കാൻ കഴിയുക അതിലുപരി ഈ നല്ല മനസ്സിനെ കണ്ടില്ലെന്ന് നടിക്കാൻ കഴിയുക….
ആദ്യമായി സുഹൈലിക്കയോട് എനിക്ക് വെറുപ്പ് തോന്നി……
അപ്പോഴേക്കും അവള് എന്നെ തളളി മാറ്റിയിട്ട് കലങ്ങിയ കണ്ണുകൾ കൊണ്ടെന്നെ നോക്കി അപ്പോ അവളുടെ ചുണ്ടുകളിൽ എനിക്കായി നിറഞ്ഞ് നിന്ന പുഞ്ചിരിക്ക് പകരം വെക്കാൻ മറ്റൊന്നും ഉണ്ടാവില്ല എന്ന് എനിക്ക് തോന്നി…….