ഞാൻ: അതിന് എന്റെ ഒരു നിഗമനം…. പെട്ടെന്ന് പോയി ഇഷ്ടം പറയുന്നു എന്നിട്ട് മറുപടി പറയും കുറച്ച് നാളുകൾ പ്രണയിക്കും പിന്നെ ലതൊക്കെ ഒരു ആവേശത്തിൽ നടക്കാൻ വേണ്ടി അങ്ങ് കല്യാണം കഴിക്കും…. അതിന്റെ ഒരിത് കഴിയുമ്പോ പിന്നെ എല്ലാം കുറ്റവും കുറവും… ആവും എന്നൊക്കെയാണ്…..
രമ്യ: അപ്പോ അടിയ്യും പിടിയും ഒന്നും ഇല്ലാതെ പ്രണയിച്ച് വിവാഹം കഴിച്ച് ജീവിക്കുന്നുണ്ടല്ലോ….അപ്പോ അവർക്ക് അതൊന്നും കാണില്ലേ…..
പെട്ട്,…. ഇഷ്ടപ്പെടുന്നവരുമായി സമയം ചിലവഴിക്കാൻ നമ്മൾ എങ്ങനെ എങ്കിലും ഒക്കെ എന്തെങ്കിലും ഒക്കെ ടോപ്പിക്ക് സംസാരിക്കുക പതിവാണല്ലോ ഒരു കാര്യവും ഇല്ലെങ്കിലും അതിൽ നിന്നും ഇങ്ങനെ പണിയും കിട്ടും ഇനി എന്ത് പറയാൻ രമ്യക്കുട്ടി ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ച് എന്നെ കുഴപ്പപ്പത്തിലാകരുതെ എന്ന് അവളോട് പറയാതെ എന്നോട് തന്നെ പറഞ്ഞു….
ഞാൻ: അവർ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ടാവും പരസ്പരം ജീവിത സാഹജര്യങ്ങളെ പറ്റി… നല്ലത് പോലെ തന്നെ,,,, അവരൊക്കെ ശരീരത്തിന്റെ ഇണ ചേരലിന് വേണ്ടി മാത്രമല്ല ഒന്ന് ചേരുന്നത് പരസ്പരം മനസ്സിലാക്കിയ ഖൽബ് കൊണ്ടാവും… അതല്ലേ ശരിയായ പ്രണയം…. അങ്ങനുള്ള പ്രണയങ്ങളെ തകർക്കാൻ വലിയ പ്രയാസം ആയിരിക്കും…..
ഇങ്ങനൊക്കെ എങ്ങനോക്കെയോ ഉള്ളിൽ അന്നേരം പോട്ടിമുളച്ച് വന്ന വാക്കുകൾ കൊണ്ട് ഒരു ലോകം തന്നെ ഞാനങ്ങ് തീർത്ത് കഴിഞ്ഞിരുന്നു… അല്ല പിന്നെ ചാർളിയോട അവളുടെ കളി…..
രമ്യ: എനിക്കിപ്പഴും ഒരാളോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു അത് പ്രണയം ആണോ എന്നറിയാൻ പറ്റുവോ….
ഞാൻ: നിനക്കല്ലെ തോന്നുന്നത് അത് പ്രണയമാണോ കൗതുകം ആണോ എന്നൊക്കെ നിനക്കല്ലെ അറിയാൻ പറ്റു….