‘എങ്കിലും തമ്പുരാട്ടി എന്തിനായിരിക്കണം തന്നോട് ഒറ്റയ്ക്ക് മടങ്ങാന്‍ പറഞ്ഞത്..??’
മടങ്ങുന്നേരം അവള്‍ ആലോചിച്ചു കൊണ്ടിരുന്നു..
ചിലപ്പോള്‍ ഇനി ശങ്കരനുമായി തമ്പുരാട്ടിക്ക് ബന്ധമെന്തെങ്കിലും കാണുമോ..??
ഉള്ളില്‍ നുരഞ്ഞു പൊന്തിയ ഉത്കണ്ട കാരണം ആമിന കുളത്തിന്റെ പുറം മതില്‍ക്കെട്ടില്‍ പതുങ്ങി നിന്നു.. ഒട്ടു നേരം പതുങ്ങി നിന്നെങ്കിലും അവള്‍ക്ക് അകത്തുനിന്ന് അനക്കങ്ങളോന്നും കേള്‍ക്കാനായില്ല..
അല്ലെങ്കിലും അവിടെ നിന്നാല്‍ ഒന്നും കേള്‍ക്കാനാവില്ല എന്നവള്‍ക്ക് ധാരണയുണ്ടായിരുന്നു.. തമ്പുരാട്ടി മുന്പെങ്ങോ പറഞ്ഞ പ്രകാരം കുളത്തിനു മറുവശത്തുള്ള കോലം വക ക്ഷേത്രത്തില്‍ നിന്ന്‍ പൂജാരിമാര്‍ക്ക് കുളത്തിലെത്താന്‍ പണ്ടൊരു വഴി ഉണ്ടാക്കിയിട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്..
അവള്‍ ശബ്ദമുണ്ടാക്കാതെ ക്ഷേത്രത്തിനടുത്തെത്തി..
വര്‍ഷങ്ങളായി പൂജയും വഴിപാടുകളും മുടങ്ങിക്കിടക്കുന്ന ക്ഷേത്രത്തിലേക്ക് കടക്കാന്‍ അവള്‍ക്ക് നല്ല ഭയം ഉണ്ടായിരുന്നെങ്കിലും, കുളക്കടവില്‍ തന്നെ ഒഴിവാക്കി തമ്പുരാട്ടി എന്തായിരിക്കാം ചെയ്യുന്നതെന്ന അവളുടെ ഉത്കണ്ട അവളെ മുന്നോട്ട് നയിച്ചു..
ക്ഷേത്രത്തിലെ പ്രധാന വഴിക്കിപ്പുറം ശ്രീകോവിലും കടന്നു ചെല്ലുന്ന ഭാഗത്തേക്ക് അവള്‍ നടന്നു.. ഇവിടെ നിന്നാല്‍ കുളം അപ്പുറത്തായിരിക്കും എന്നവള്‍ ഊഹിച്ചു.. ചുമരിനോടു ചേര്‍ന്ന് നടക്കാന്‍ നേരം അവിടെ കല്ലുകൾക്കിടയിലായി അവള്‍ ഒരു വിടവ് കണ്ടു..
നിലവിളക്കിന്റെ അരണ്ടാവേട്ടത്തില്‍ കുളക്കടവില്‍ കണ്ട കാഴ്ച്ച അവളില്‍ ഒരു ഉള്‍ക്കിടിലമുണ്ടാക്കി..
അവള്‍ പിരകിലോട്റ്റ് വീഴാതിരിക്കാന്‍ മതിലിൽ ചേർന്നു നിന്നു..