രണ്ടാമത്തെ താത്ത റസി ഒരുകുട്ടിയാണ് താത്താക്ക് പെൺകുട്ടി ആമിനു …എന്തൊരു ബംഗിയാണോ ആമിനുന് ..കാണാൻ ബാംഗി ആമിനുന്റെ ചിരിയാണ് ഇപ്പൊ 2 വയസ്സ് ആവാറായി 8 പല്ലുണ്ട് മുകളിൽ 8 പല്ല് താഴെയും ചിരിക്കുമ്പോൾ ആ പല്ലുകളുടെ ബാംഗി മനസ്സിലാകും ….ചെറിയൊരു നുണക്കുഴി ഉണ്ട് കവിളിൽ ..അത്യാവശ്യം വാക്കുകൾ ഒക്കെ പറയും …നടക്കും ഹോ നടക്കല്ല ഓടാണ് ….ഓടി വീഴും പിന്നേം എഴുന്നേൽക്കും ഓടും വീഴും …അങ്ങനെ …ആമിനുന്റെ കാര്യങ്ങൾ പറയാൻ ഇരുന്നാൽ അതിനു മാത്രമേ സമയമുണ്ടാവൂ ..ഇവരെയൊക്കെ ഞാൻ പരിചയപ്പെടുത്തി എങ്കിലും എന്റെ ഉമ്മ ഒഴിച്ച് മറ്റാരും ഈ കഥയിൽ വരുന്നില്ല ഉമ്മയാണ് നായിക .നായകൻ ആരാണെന്നല്ലേ വേറാരുമല്ല സുഹൈൽ ,കുറുക്കൻ സുഹൈൽ ….പേരുപോലെതന്നെ സ്വഭാവമുള്ള എന്റെ കെട്ട്യോൻ ..കെട്ട്യോന്റെ കാര്യം വഴിയേ പറയാം ..ആദ്യം ഉമ്മ എങ്ങനെ നായികയായി കെട്ട്യോൻ എങ്ങനെ നായകനായി എന്നൊക്കെ അറിയണ്ടേ ………അറിയിക്കാം …
വാപ്പ ഗൾഫിൽ ആയതുകൊണ്ടും പെണുങ്ങൾ മാത്രമുള്ള വീടായതുകൊണ്ടും ഞങ്ങൾ നേരത്തെ ലൈറ്റ് അണച്ച് കിടക്കും ..ഉമ്മറത്തെ വാതിൽ 8 മണി ആവുമ്പോഴേക്കും അടച്ചു പൂട്ടും ..പിന്നെ നേരത്തെ ഭക്ഷണം
കഴിക്കും ..എന്നും വീടിന്റെ ഉള്ള് അടിച്ചു വാരണം ,തുടക്കണം ..അത് ഉമ്മാക്ക് നിര്ബന്ധമാണ് .താത്തമാർ ഉണ്ടായിരുന്നപ്പോൾ അവരാണ് ഇതൊക്കെ ചെയ്തിരുന്നത് ..നുഷി താത്ത അടിച്ചുവാരും റസി തുടയ്ക്കും നുഷിതാത്ത കല്യാണം കഴിഞ്ഞു പോയതിൽപിന്നെ ഞാനായി തുടക്കുന്നയാൾ ..റസിത്തതായും പോയി ഞാനും ഉമ്മയും മാത്രമായി ..ഇപ്പൊ ഉമ്മ അടിച്ചുവാരും ഞാൻ തുടയ്ക്കും .നേരത്തെ എഴുന്നേൽക്കും എന്റുമ്മ ,എന്നെയും വിളിക്കും പണ്ടുമുതൽക്കേ ഉമ്മയുടെ ചീത്ത കേട്ടാണ് ഞാൻ ഉണരാറ് അതിനിന്നും മാറ്റമില്ല .എന്തോ ശീലമായിപ്പോയി ഇക്കാര്യത്തിൽ നുഷിതാത്തയും എന്റെ അതെ സ്വഭാവമാണ് ..