നിക്ക് വേണ്ട നീ കഴിച്ചോ
ഞാൻ നോക്കുമ്പോ അതികം സാധനമില്ല .രണ്ടാൾക്ക് നിറയില്ല അതാണ് ഉമ്മ വേണ്ടാന്നു പറഞ്ഞു എനിക്കായി മാറ്റിവച്ചത് ,ഉമ്മയുടെ സ്നേഹം ഇതിനും മുൻപ് ഞാൻ അറിഞ്ഞതാണ് .എന്നാലും ഇന്ന് ഇതുംകൂടി ആയപ്പോൾ എന്റെ മനസ്സ് പിടഞ്ഞു ,ഇത്രയും സ്നഹനിധിയായ ഉമ്മയെയാണ് ഞാൻ കുറച്ചുമുമ്പ് മറ്റൊരു കണ്ണോടുകൂടി കണ്ടത് എന്ന ചിന്ത എന്റെ ഹൃദയത്തെ നുറുക്കി .നെയ്ച്ചോറും കറിയും ഞാൻ കുഴച്ചു ഉരുളയാക്കി ഉമ്മയുടെ അടുത്തേക്ക് ചെന്നു .
ഉമ്മ വാ തുറക്ക്
എനിക്ക് വേണ്ട മോളെ നീ കഴിച്ചോ
എനിക്കും ഇത്രയും വേണ്ട ..കുറച്ചു കഴിക്ക്
എന്ന നിനക്ക് വേണ്ടത് കഴിച്ചിട്ട് ബാക്കി അവിടെ വച്ചോ
അതിനുള്ളതൊന്നും ഇല്ല ഇങ്ങള് വാ തുറക്ക് ഞാൻ തരാം
ഈ പെണ്ണിന് ഇതെന്തു പറ്റി …
അതെന്താ ഇങ്ങക്ക് ഞാൻ തരുന്നത് ഇഷ്ടല്ലേ
അള്ളോ …ഇഷ്ടാണ് ഇങ്ങട് കൊണ്ടാ
ഞാൻ ഉമ്മാക്ക് നെയ്‌ച്ചോറ് വാരി കൊടുത്തു കൂടെ ഞാനും കഴിച്ചു ,മൂന്നാലുരുള ഉമ്മ കഴിച്ചു പിന്നെ നിർബന്ധിച്ചിട്ടും ഉമ്മ കഴിച്ചില്ല .അങ്ങനാണ് മിക്കവാറും ഉമ്മമാരും .പിന്നെ കുറച്ചു നേരം ഞാൻ ടീവി കണ്ടിരുന്നു .മറ്റു ചിന്തകളൊന്നും എന്നിൽ വന്നില്ല ,അവൾ വിളിക്കുന്നതുവരെ
ഹലോ ….
ഹലോ …ഷാഹി
എന്തായെടി
എന്ത്
ഉമ്മെടെ കാര്യം