“ഏതു ഞാൻ എവിടെ മാത്രം ഇടുന്നത്, ഇവിടെ ആര് വരാനാ എന്നെ ഈ കോലത്തിൽ കാണാൻ.”
“ഇപ്പോൾ ഞാൻ വന്നില്ലേ?”
“നീ അല്ലെ. വേറേയും അല്ലല്ലോ. എന്താ നിനക്ക് ഇഷ്ട്ടപെട്ടില്ലേ, എങ്കിൽ ഞാൻ ഇനി ഇങ്ങനത്തെ ഡ്രസ്സ് ഇടില്ല.”
“കൊള്ളാം.. പക്ഷെ ഇത് ഇട്ടു ആണുങ്ങളുടെ മുന്നിൽ പോയി നിൽക്കുന്നത് എനിക്കിഷ്ടമല്ല.”
“അത് ഒരിക്കലും പോയി നിൽക്കില്ല ഞാൻ…. ഡാ ആ അലമാരയുടെ മുകളില ബുക്ക് ഇരിക്കുന്നെ.”
അവൻ ആ അലമാര നോക്കി, നല്ല ഉയരം ഉള്ള ഒരു അലമാര ആയിരുന്നു അത്.
“കാർത്തിക് .. എന്നെ ഒന്ന് പൊക്കി തരുമോ? അപ്പോൾ എനിക്ക് ബുക്ക്സ് എടുക്കലോ.”
കാർത്തിക് അവൾ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടി. എപ്പോൾ തന്നെ മനസ് കൈ വിട്ടു പോയി ഇരിക്കുകയാണ് ആര്യയുടെ സാമിപ്യം കാരണം, ആദ്യമായാണ് അവളോട് ഇങ്ങനൊരു ആകർഷണം തോന്നുന്നത്.
“അത്.. ഞാൻ…”
അവൻ അറച്ചു നിൽക്കുന്നത് കണ്ട് അവൾ ചോദിച്ചു.
“ഞാൻ നിന്റെ ബെസ്ററ് ഫ്രണ്ട് ആയിരിക്കും എന്നല്ലേ കുറച്ചു മുൻപ് പറഞ്ഞത്. രേഷ്മയാണ് ഇപ്പോൾ ഒന്ന് ഉയർത്താൻ പറഞ്ഞിരുന്നതെങ്കിൽ കാർത്തിക് ഇപ്പോൾ ഇങ്ങനെ അറച്ചു നിൽക്കുമായിരുന്നോ?”
“രേഷ്മയെ ഞാൻ ഉയർത്തുന്നത് പോലല്ലല്ലോ നീ, ഞാൻ നിന്നെ ഇതുവരെ ഒന്ന് തൊട്ടിട്ടു പോലും ഇല്ല.”
“ഇതുവരെ ഞാൻ നിന്റെ ബെസ്ററ് ഫ്രണ്ട് അല്ലായിരുന്നു, അത് കൊണ്ട് നീ എന്നെ തൊട്ടിട്ടില്ലായിരുന്നു. ഇപ്പോൾ അങ്ങനല്ലല്ലോ… അതോ എന്നോട് ചുമ്മാ പറഞ്ഞതാണോ ഞാൻ ബെസ്ററ് ഫ്രണ്ട് ആണെന്നൊക്കെ?
അവൾ തമാശയായി പിണങ്ങിയത് പോലെ മുഖം വീർപ്പിച്ചു നിന്ന്.
കാർത്തികിന് അവളുടെ പെരുമാറ്റവും ഭാവങ്ങളുമൊക്കെ കണ്ടപ്പോൾ അറിയാതെ തന്നെ അവളോട് ഒരു സ്നേഹം വരുന്നുണ്ടായിരുന്നു.
അവൻ പറഞ്ഞു