തുടക്കം 3 [ ne-na ]

Posted by

“നിനക്കറിയാമോ.. എനിക്കിവിടെ ഒന്ന് സംസാരിക്കാൻ പോലും ആരും ഇല്ല…. ഇപ്പോൾ നീ ചിന്തിക്കുന്നുണ്ടാകും ഏതെങ്കിലും ഗേൾസുമായി കൂട്ടുകൂടെ എന്ന്… പക്ഷെ ഒരു ആൺ സുഹൃത്തിൽ നിന്നും കിട്ടുന്ന കേറിങ്, സ്നേഹം ഇതൊന്നും ഒരു പെണ്ണിൽ നിന്നും ഒരിക്കലും കിട്ടില്ല. രേഷ്മ  എവിടെ പോകണം എന്ന് പറഞ്ഞാലും നീ കൊണ്ട് പോകില്ലേ?”

“മ്മ്.. കൊണ്ട് പോകും.”

“കോളേജ്.. അത് കഴിഞ്ഞാൽ ഈ ഫ്ലാറ്റ് അത് മാത്രമാണ് എന്റെ ലോകം. എന്നെ ഒന്ന് പുറത്തു കൊണ്ട് പോകാൻ പോലും ആരും ഇല്ല.. പല ആൺപിള്ളേരും എന്നോട് സൗഹൃദം കൂടാൻ വന്നിട്ടുണ്ട്, അവർക്കൊക്കെ എന്റെ ശരീരം മാത്രമാണ് ആവിശ്യം എന്ന് എനിക്കറിയാം. അവർക്കു എന്റെ ശരീരം കൊടുത്താൽ പോലും നീ രേഷ്മയെ സ്നേഹിക്കുന്നപോലെ അവർക്കു എന്നെ സ്നേഹിക്കുവാൻ കഴിയില്ല. അതുകൊണ്ടു ഞാൻ അവരെയൊക്കെ ഒഴുവാക്കി വിട്ടു. രേഷ്മയെ പോലെ നിന്റെ ബെസ്ററ് ഫ്രണ്ട് ആകാമായിരുന്നു എന്റെ ആഗ്രഹം.”

“രേഷ്മയുടെ സ്ഥാനത്തു മറ്റൊരു സുഹൃത്, അത് എനിക്ക് ആലോചിക്കാൻ പോലും കഴിയില്ല ആര്യ..”

“അതെനിക്കറിയാം, അത് കൊണ്ടാണ് ഞാൻ നിന്നെ ലവ് ചെയ്യാൻ തീരുമാനിച്ചത്, നിന്റെ കാമുകി ആയി നീ രേഷ്മക് കൊടുക്കുന്ന പോലെ കുറച്ചു സ്നേഹം നിന്റെന്നു പിടിച്ചു വാങ്ങാം ഞാൻ ആഗ്രഹിച്ചു പോയി.”

“ആര്യ.. എന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്കറിയില്ല.”

“എനിക്കറിയാം കാർത്തിക്.. ഞാൻ ഇനി നിന്നെ സ്നേഹിക്കുന്നു എന്നും പറഞ്ഞു നിന്നെ ശല്യം ചെയ്യാൻ വരില്ല. പക്ഷെ എന്നെ ഒരു ബെസ്ററ് ഫ്രണ്ട് ആയി കണ്ടുടെ? രേഷ്മയോട് കാണിക്കുന്ന പകുതി സ്നേഹം എന്നോട് കാണിച്ചാൽ മതി.”

അവൾ പറഞ്ഞതെല്ലാം അവന്റെ മനസ്സിൽ കൊണ്ടിരുന്നു, അവളെ നല്ലൊരു സുഹൃത് ആകുന്നതിൽ ഒരു തെറ്റും ഇല്ലെന്നു അവനു തോന്നി.

“ആര്യ.. ഇനി മുതൽ നീ എന്റെ ബെസ്ററ് ഫ്രണ്ട് തന്നെ ആണ്.”

“സത്യമായിട്ടും. അതോ എന്നെ ഒന്ന് ഒഴുവായി കിട്ടാനായി പാഴ്വാക്ക് പറയുന്നതാണോ?”

Leave a Reply

Your email address will not be published. Required fields are marked *