അവളുടെ ശബ്‌ദം കേട്ടാണ് അവൻ ഞെട്ടലിൽ നിന്നും ഉണർന്നത്. അവൻ അവളോടൊപ്പം അകത്തു കയറി.
“രേഷ്മ വിളിച്ചിരുന്നു, നീ ഇപ്പോൾ വരുമെന്നും പറഞ്ഞു.”
കാർത്തിക് ഒന്ന് ചിരിച്ചു.
“ഇരിക്ക്, ഞാൻ ചായ എടുക്കാം. വേലക്കാരി ഇന്ന് വന്നിട്ടില്ല.”
“ഏയ് .. ചായ ഒന്നും വേണ്ട, ഞാൻ രാവിലെ കുടിച്ചതാ”
“എപ്പോഴെങ്കിലും ഒന്ന് മിണ്ടില്ലൊ എന്നോട്.”
അവൻ വീണ്ടും ഒന്ന് ചിരിച്ചു. അവൻ സോഫയിൽ ഇരുന്നു.
“ബുക്ക് വാങ്ങാൻ മാത്രമല്ല. കാർത്തികനോട് ഒന്ന് സംസാരിക്കാൻ ഉള്ള അവസരം ഉണ്ടാക്കി തരാം എന്ന് രേഷ്മ എന്നോട് പറഞ്ഞിരുന്നു, അതാ അവൾ ഒറ്റക്ക് നിന്നെ പറഞ്ഞു വിട്ടത്.”
അവൾ അവനു എതിരെ ഇരുന്നു.
“ആര്യക് എന്താ എന്നോട് പറയാനുള്ളത്. എന്നോടുള്ള ഇഷ്ടത്തെ കുറിച്ചാണെങ്കിൽ അത് വേണ്ട.”
അവൾ ദൂരേക്ക് നോക്കി കൊണ്ട് പറഞ്ഞു.
“ആ ഇഷ്ടത്തിന് ഇനി പ്രസക്തി ഇല്ലെന്നു എനിക്കറിയാം. അശ്വതിയിടെ കാര്യം രേഷ്മ എന്നോട് പറഞ്ഞിരുന്നു.”
“ഞാൻ എന്ത് കൊണ്ടാണ് നിന്നെ സ്നേഹിച്ചത് എന്ന് നിനക്കറിയാമോ?”
“ഇല്ല”
“നീ രേഷ്മക് കൊടുത്തിരുന്ന കേറിങ്, സ്നേഹം , സപ്പോർട്ട് … ഇതൊക്കെ ആണ് എന്നെ നിന്നെലേക്കു അടുപ്പിച്ചത്.”
“നീ ഏതെങ്കിലും ഒരു ദിവസം രേഷ്മയോട് മിണ്ടാതിരിന്നിട്ടുണ്ടോ?”
“ഒരിക്കലും ഇല്ല”