കൈയിൽ കുറച്ചു എണ്ണ എടുത്തു അവൻ ചുവന്നു കിടക്കുന്ന ഭാഗത്തായി തേച്ചു.
“ആഹ്..”
“വേദന ഉണ്ടോടി?”
“ചെറിയ വേദന ഉണ്ട്. കുഴപ്പം ഇല്ല, നീ തടവിക്കൊ.”
അവളുടെ മൃദുവായ ശരീരത്തിൽ അധികം ബലം കൊടുക്കാതെ അവൻ തടവി. അവന്റെ കൈ മുതുകിൽ ആകമാനം ഓടി നടക്കാൻ അവൾ ആഗ്രഹിച്ചിരുന്നു, പക്ഷെ അവളുടെ വേദന അല്ലാതെ മറ്റൊന്നും മനസ്സിൽ ഇല്ലാതിരുന്നതിനാൽ അവൻ അനാവശ്യം ആയി ഒന്നും ചിന്തിച്ചിരുന്നില്ല.
“അവിടെ മാത്രമല്ലടാ… മുതുകു മൊത്തത്തിൽ വേദന ഉണ്ട്. നീ മൊത്തത്തിൽ ഒന്ന് തടവി തരുമോ?”
അവൻ തമാശ ആയി പറഞ്ഞു.
“ഓഹ്, ഞാൻ കാരണമല്ലേ നിനക്കിങ്ങനെ പറ്റിയെ. ഇനി തടവി തരാതിരിക്കാൻ പറ്റുമോ?”
അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
“അങ്ങനെ എപ്പോൾ ഇഷ്ടമില്ലാതെ ആരും എനിക്ക് ഒന്നും ചെയ്തു തരേണ്ട, നീ പൊയ്ക്കോ.”
“എന്റെ കൊച്ചെ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, അപ്പോഴേക്കും പിണങ്ങിയോ”?
“നീ എപ്പോൾ എന്നെ എന്താ വിളിച്ചേ?”
“കൊച്ചെന്നു.. എന്താ ഇഷ്ട്ടപെട്ടില്ലേ?”
“എന്നെ ഇതുവരെ ആരും സ്നേഹത്തോടെ ഇങ്ങനൊന്നും വിളിച്ചിട്ടില്ലടാ. ആദ്യമായ എന്നെ ഒരാൾ കൊച്ചെന്നൊക്കെ വിളിക്കുന്നെ.”
“അപ്പോൾ ഇനി മുതൽ ഞാൻ നിന്നെ കൊച്ചെന്നെ വിളിക്കുന്നുള്ളു.”