പെട്ടെന്ന് അവന്റെ കാലുകളുടെ ബാലൻസ് പോയി രണ്ടുപേരും കൂടി തറയിലേക്ക് മറിഞ്ഞു വീണു. കറങ്ങി തിരിഞ്ഞു വീണപ്പോൾ അവളുടെ മുകളിൽ കൂടിയാണ് അവൻ വീണത്. അവളുടെ ശരീരം ശക്തിയായി തറയിൽ വന്നിടിച്ചു.
അവൻ പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു.
“ഡീ എന്തെങ്കിലും പറ്റിയോ?”
“എഴുന്നേൽക്കാൻ പറ്റുന്നില്ലടാ, തുട നല്ലപോലെ വേദനിക്കുന്നുണ്ട്.”
അവളുടെ ശബ്ദത്തിൽ നിന്നും അവൾക്കു നല്ല വേദന ഉണ്ടെന്നു അവനു മനസിലായി.
അവൻ അവളുടെ കൈകൾ തോളിൽ ഇട്ടു താങ്ങി എഴുന്നേൽപ്പിച്ചു. പതുക്കെ കട്ടിലിനടുത്തേക്കു നടത്തിച്ചു. അവൾ കാലിനു അധികം ബലം കൊടുക്കാതെ അവന്റെ തോളിൽ തൂങ്ങി നടന്നു.
അവളെ കട്ടിലിൽ കിടത്തിയ ശേഷം അവളോട് ചോദിച്ചു.
“ആര്യ.. നല്ല വേദന ഉണ്ടെകിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം.”
“വേണ്ടടാ.. മാംസം തറയിൽ ശക്തിയായി ഇടിച്ചേന്റ ഒരു മരവിപ്പാ ഇപ്പോൾ, അത് മാറിക്കൊള്ളും.”
അവൾ ഒരു കൈ കൊണ്ട് തോൾ ഭാഗം തടവാൻ നോക്കി.
“അവിടെന്തു പറ്റിഡി?”
“തോൾ തറയിൽ ഇടിച്ചു എന്ന് തോന്നുന്നെടാ. വേദന ഉണ്ട്.”
അവൻ അവളുടെ കോളർ പിടിച്ചു താഴേക്ക് ആക്കി അവിടെ നോക്കാൻ ശ്രമിച്ചു. പക്ഷെ ഇറുകി കിടക്കുന്ന ഉടുപ്പ് ആയതിനാൽ അവനു കൂടുതൽ താഴേക്ക് നീക്കാൻ കഴിഞ്ഞില്ല.
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ കൈകൾ താഴ്ത്തി ഉടുപ്പിന്റെ ബട്ടൻസ് ഊരിക്കൊ എന്ന് ഉള്ള ഭാവത്തിൽ അവനെ നോക്കി.