അങ്ങനെ മുൻപിലുള്ള എല്ലാരും കയറി ഒരു വിധം ഞാനും അവളും ഉള്ളിൽ കയറി..ടോയിലറ്റിന്റെ ഭാഗം വരെ എത്തിയുള്ളൂ…
ഇനി മുന്നോട്ട് പോകാൻ വയ്യ..
ഞാൻ : ടീ…ഇനി തിരൂരിൽ നിന്ന് ഇതിനേക്കാളും ആളു കാണും..നീ വാ..എങ്ങനെയെങ്കിലും ഉള്ളിലെത്തിയാൽ സമാധാനത്തോടെ നിൽക്കുകയെങ്കിലും ചെയ്യാല്ലൊ…ഇവിടെ നിന്നാൽ ഇടി കൊള്ളും..മാത്രല്ല..കാലിൽ നല്ല ചവിട്ടും കിട്ടും എന്ന് പറഞ്ഞു അവളുടെ കൈ പിടിച്ച് ഞാൻ ആളുകൾക്കിടയിലൂടെ മുന്നോട്ട് നടന്നു…ആളുകൾ തെറി അല്ലാത്തതൊക്കെ പറയുന്നുണ്ട്… ഞാനൊന്നും മൈൻഡ് ചെയ്യാൻ പോയില്ല…അങ്ങനെ ഒരു വിധം ബോഗിയുടെ നടുവിലെത്തി…അപ്പോളെകും തിരൂർ സ്റ്റേഷനെത്തി..
ഞാൻ വിചാരിച്ച പോലെ അവിടെയും നല്ല തിരക്കുണ്ടായിരുന്നു…അവിടെ നിന്നും ട്രെയിൻ വിട്ട് തുടങ്ങിയപ്പോൾ കുത്തി നിറച്ച പോലായി..എന്നാലും ഞാൻ അവളെ തൊടാതിരിക്കാനുള്ള ഗ്യാപ് ഉണ്ടാക്കി കൊടുത്തു..( ഇത് വായിക്കുമ്പോൾ നിങ്ങൾ കരുതും ഇവന്റൊരു തള്ള്..
ഞാൻ വലിയ ഡീസന്റ് ഒന്നും അല്ല..പിന്നെ, ബെസ്റ്റ് ഫ്രണ്ടല്ലെ..അവളോട് എങ്ങനാ എന്ന് കരുതിയിട്ടാ..കാര്യം എത്ര അലമ്പന്മാരാണെങ്കിലും ബെസ്റ്റ് ഫ്രണ്ട് ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ കൂടി നമ്മൾ അവളോട് ഡീസന്റായിരിക്കും..
എന്റെ അഭിപ്രായം ആണ്..വ്യക്തിപരം)