എന്താടൊ ഒരു നന്ദി പോലും പറയാത്തത്, ഫുഡൊന്നും ഇഷ്ടായില്ലെ..
ഒന്ന് പോടി..നല്ല ഫുഡായിരുന്നു…ഞാൻ കഴിക്കുന്നത് നീയും കണ്ടതല്ലെ..പിന്നെ, ഇതിലൊക്കെ എന്തോന്ന് നന്ദി പറയാൻ..നീ എന്റെ ചങ്കല്ലേടീ..
ഓഹ്..ഇത്രയെങ്കിലും പറയാൻ തോന്നിയല്ലൊ..
ഡീ, ഇന്ന് അടിപൊളി ആയിരുന്നിട്ടാ..സാരിയൊക്കെ ഉടുത്തപ്പൊ വേറെ ആരോ ആണെന്ന് തോന്നി..നല്ല ഭംഗിയുണ്ട്…
സമ്മതിച്ചേ…മച്ചു സമ്മതിച്ചേ…
എന്നെ കാണാൻ കൊള്ളാവെന്ന് സമ്മതിച്ചേ..
അത് മതി..നാളത്തെ ഈവനിങ് ചായയും നിന്റെ ഫേവറിറ്റ് ഉഴുന്ന് വടയും എന്റെ വക..
ഡീ..ജസ്ന ഓൺലൈനിലുണ്ട്..നാളെ കാണാം..ബൈ ..ഞാൻ ചാറ്റിങ് നിറുത്തി..
ഒരാഴ്ച കഴിഞ്ഞ്, ഒരു വ്യാഴാഴ്ച്ച…ജുലൈ മാസം ആണെന്ന് തോന്നുന്നു..
രാവിലെ ട്രെയിൻ കയറാൻ നിൽക്കുമ്പൊ തന്നെ സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു….തിരുന്നാവായ അമ്പലത്തിൽ തലേന്ന് എന്തൊ പ്രോഗ്രാം ഉണ്ടായിരുന്നു..അതിന്റെ തിരക്കായിരുന്നു…
ഞാൻ അവളോട് പറഞ്ഞു ..നീ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറിക്കൊ..നല്ല തിരക്കാ എല്ലാത്തിലും..
അവൾ ആ ഭാഗത്തേക്ക് നോക്കിയിട്ട് പറഞ്ഞു…അതിലും ഭേദം ഇതിലാ
..
ഞാൻ നോക്കി..ശരിയാണ്..നല്ല തിരക്കുണ്ട്..
ഒകെ..എന്നാ ശരി..എന്റെ ബാക്കിൽ നിൽക്ക്..