പുറത്തൊരു മുദ്രാവാക്യം വിളികേട്ടു. ദൈവമേ സ്ട്രൈക്ക് ഇന്ന് വന്നത് വെറുതെയായി അറ്റൻഡൻസ് കിട്ടാത്തതുകൊണ്ട് ലീവ്… എന്തൊരു കഷ്ടമാ ഇത് സ്ട്രൈക്ക് കണ്ടുപിടിച്ചവനെ കൊല്ലണം അനു മന്ത്രിച്ചു. പുറത്തിറങ്ങി ജാഥയും നോക്കിയിരുന്നു. അവളും അവനോടൊപ്പം കുടി. എല്ലാ ക്ലാസ്സുകളും ഇറക്കിവിട്ടു. മിക്ക കുട്ടികളും കോളേജിന് പുറത്തേക്കു പോവുന്നു. മറ്റുചിലർ മരച്ചുവട്ടിലും മറ്റും ഇടംപിടിച്ചു. ചിലർ സിനിമയ്ക്ക് പോവാൻ പ്ലാൻ ഇടുന്നു ഇപ്പോൾ 10 മണി പതിനൊണ് മണിയുടെ ഷോക്കുള്ള ഓട്ടമാണ്. “നമുക്ക് പുറത്തിറങ്ങി ഒന്ന് നടന്നാലോ” “ഹേയ് അതുവേണ്ട ആരേലും കണ്ടാൽ…” “ഹലോ ഞാൻ ഒന്നിച്ചു നടക്കാനാണ് പറഞ്ഞത് അല്ലാതെ… ഉം വന്നേ…” കൈ പിടിച്ചു വലിച്ചു.
അനു: “കൈ വിട് ഞാൻ വരാം.” അവർ രണ്ടുപേരും പുറത്തേക്കിറങ്ങി. ഇടക്ക് കാണുന്നവരൊക്കെ താത്തയോട് ( ശബ്ന ) ചിരിക്കുന്നുണ്ട് . അവൾ എല്ലാരോടും തിരിച്ചു പുഞ്ചിരിക്കുന്നു. പെട്ടെന്ന് അവർ സാബുവിനെ മുന്നിൽ കണ്ടു. അവൾ അവനെ വിളിച്ചു “എടാ സാബു..” . സാബു ആദ്യം കേൾക്കാത്തപോലെ നിന്നെങ്കിലും പിന്നീട് അനു വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി. അതിനു ഒരു കാരണമുണ്ട്. എക്സാമിന് പാസ്സാവണമെങ്കിൽ അനു തന്നെ കനിയണം ക്ലാസ്സിൽ കയറാത്ത അവൻ എങ്ങനെ ഉത്തരം എഴുതാനാ. അത് കൊണ്ട് അവൻ ഇവരുടെ അടുത്തേക്ക് വന്നു. “നീ ഇപ്പോൾ എന്താ ഞാൻ വിളിച്ചാൽ എടുക്കാതെ” “നീ വിളിച്ചത് ഞാൻ കാണാഞ്ഞിട്ടാവും അല്ലാതെ എടുക്കാത്തതൊന്നുമല്ല.” “എന്നിട് ഇപ്പോൾ മൈൻഡ് ചെയ്യാതെ പോയതോ.” “ഞാൻ കേട്ടില്ലായിരുന്നു പിന്നെ ഇവൻ വിളിച്ചപ്പോഴാണ് കേട്ടത് ഇപ്പോൾ വന്നില്ലേ…”.