“ആര് ഉണരുക” “ഉം അതൊക്കെയുണ്ട്….എനി വേ ഐആം ഷബ്‌ന റസാഖ് എം എ ഇംഗ്ലീഷ് literature ഫൈനൽ ഇയർ” . കൈ കൊടുത്തു ആദ്യം മടിച്ചെങ്കിലും അഭിമാനം ഭയന്നു കൈ കൊടുത്തു. ഐ ആം….. എന്ന് തുടങ്ങിയപ്പ്പോഴേക്കും അവൾ പൂർത്തിയാക്കി “അനൂപ് കുമാർ… ബി എ എക്കണോമിക്സ് സെക്കന്റ് ഇയർ.”
“എന്നെ എങ്ങനെ അറിയാം” “അതൊക്കെ അറിയാം പതിയെ മനസ്സിലാവും” അവൾ എന്തൊക്കെയോ അർഥം വെച്ച സംസാരിക്കുന്നതുപോലെ തോന്നി അവനു. “ഇന്ന് സാബു വന്നിട്ടുണ്ടോ..?”. “ ഏതു സാബു എടമണ്ടാ നിന്റെ ക്ലാസ്സിലെ സാബു സിദ്ധീഖ്”. “അവനെ നിനക്ക് എങ്ങനെ അറിയാം”. “നിന്നെ അറിയുന്ന എനിക്കണോ അവനെ അറിയാൻ പണി….അവൻ നമ്മുടെ കോളേജ് ടീമിന്റെ ഗോളിയല്ലേ.” “ഓഹ് അങ്ങനെ” “അവനെ എനിക്ക് തന്നെ പരിചയമില്ല കാരണം അവൻ ക്ലാസ്സിൽ ഉണ്ടാവാറിയില്ല. ഫുൾ ടൈം പുറത്താകും അറ്റന്ഡസ് അവനു കിട്ടും കാരണം അവൻ പ്രാക്ടീസ് എന്നും പറഞ്ഞാണ് പോവാറു”. ‘’ഹോ അപ്പൊ ഇയാൾ സംസാരിച്ചു തുടങ്ങിയല്ലോ നേരത്തെ പറഞ്ഞത് സത്യമാണല്ലേ” “എന്ത് അഭിനയിക്കുകയാണെന്നു” അനു ഒന്ന് പുഞ്ഞിരിക്കുക മാത്രം ചെയ്തു. “അവനെ കാണുവാണെല്‍ ഞാൻ ചോദിച്ചുവെന്നു പറയണേ…” ഉം പറയാം ആണ് മറുപടി നൽകി. അവൾ ചുറ്റും നോക്കി ലൈബ്രേറിയൻ വിടാതെ നോക്കുന്നുണ്ട് അയാൾക്ക് ഇതൊന്നും പിടിക്കുന്നില്ല സാധാരണ ഇങ്ങനെ സംസാരിച്ചാല്‍ പുറത്തുപോവാൻ പറയാറുണ്ട് ഇപ്പോൾ അനുവിനോടുള്ള പരിചയം വെച്ചാണ് ഒന്നും പറയാത്തത്.