എവിടെ ഇരുന്നാലെന്താ..ഞാൻ നിന്റടുത്ത് ഇരിക്കുന്നത് കൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ…
ഞാൻ പറഞ്ഞു..എനിക്കെന്ത്..നീ ഇരുന്നോ..
അവൾ: എന്നാൽ എണീക്ക്..ഞാൻ വിൻഡൊ സൈഡിൽ ഇരിക്കാം..ഞാൻ മാറി കൊടുത്തു…അതൊരു തുടക്കമായിരുന്നു..
പിന്നെ അവളുടെ പ്രകൃതത്തിൽ മൊത്തം മാറ്റം…എന്നെ ഉപദേശിക്കുന്നു…വഴക്കിടുന്നു..അങ്ങനെ..
ഇനി ഇവൾക്ക് എന്നോട് പ്രേമം എങ്ങാനും..
ഏയ്..ജസ്നയും ഞാനും തമ്മിലുള്ള റിലേഷൻ അവൾക്കറിയാം…പിന്നെ ഞാനൊരു മുസ്ലിമും അവളൊരു ഒന്നാന്തരം നായരുകുട്ടിയും…
ഞാൻ തമാശരൂപേണ ചോദിച്ചു..എന്ത് പറ്റി..മൊത്തം ഒരു മാറ്റം..
ഇനി വല്ല പ്രേമവും ?
അവൾ : പോടാ പട്ടീ…നീ എനിക്ക് അതിനേക്കാളും വലുതാ..
പിന്നെ പ്രേമിക്കാൻ പറ്റിയ ഒരു മുതലും..
ഞാൻ : സന്തോഷം..ആകെ മൊത്തം ഒരു മിസ്റ്റേക്..അതോണ്ട് ചോദിച്ചതാ..എന്നും പറഞ്ഞ് സ്കൂട്ടായി..
പിറ്റേന്ന് ട്രെയിനിൽ അവൾ എന്റെ കൂടെയാണ് കയറിയത്…ഫ്രണ്ട്സ് വെയിറ്റ് ചെയ്യൂലെ ചോദിച്ചപ്പൊ ഞാൻ നിന്റെ കൂടെ കമ്പാർട്ട്മെന്റിലാണെന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു…
ഒരു വ്യാഴാഴ്ച്ച..അന്നാണ് എല്ലാം മാറ്റി മറിച്ച ആ ദിവസം വന്നത്..
തുടരും… ഇതിന്റെ ബാക്കി എഴുതണോ വേണ്ടയൊ എന്ന് പ്രിറ്റ വായനക്കാരുടെ അഭിപ്രായത്തിനനുസരിച്ച് തീരുമാനിക്കുള്ളൂ..
[ e-mail Auto blocked ]