അടുത്ത ദിവസം അഖിൽ കശുമാവിൻ തോട്ടത്തിൽ പോകാൻ കാത്തിരുന്നു .അമ്മുവും അപ്പുവും ഉറക്കം എണീറ്റില്ല ,സമയം 9 മണി ആകാറായി ഈ പിള്ളേർ എന്താ എണീക്കാതെ കിടക്കുന്നെ .അഖിൽ ആധി പിടിച്ചു .പിള്ളേരെ പിടിച്ചു എണീപ്പിച്ചു റെഡി ആക്കി .10 മണി ആയപ്പൊളേക്കും അവർ കശുമാവിൻ തോട്ടത്തിൽ എത്തി നോക്കിയപ്പോൾ ഷീല എത്തിയിട്ടില്ല . പിള്ളേര് പോയി കളി തുടങ്ങി ,അഖിൽ ഷീലയെ നോക്കി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവൾ വന്നു ,നീല പാവാടയും ജാക്കറ്റ് ഇട്ട് നെറ്റിയിൽ ഒരു ചന്ദനകുറി ഉണ്ട് .ഹോ …അഖിലിന് അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല അത്ര ശാലീന സുന്ദരി ആയിരുന്നു .
ഷീല അഖിലിനെ നോക്കി ചിരിച്ചു ,എത്ര മനോഹരമായ ചിരി .
” ഇന്ന് നേരം വൈകിയോ ” അഖിൽ ചോദിച്ചു
” ഇല്ലല്ലോ !!! നീ നേരത്തെ എത്തിയെന്നു തോന്നുന്നു ” അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു
എനിക്ക് ഇവിടെ ഷീല ചേച്ചി മാത്രമേ ഉള്ളു ഇപ്പോ കമ്പനി …അമ്മുന്റെ കൂടെയും അപ്പുന്റെ കൂടെയും എത്ര നേരം എന്ന് വച്ചാ കളിച്ചോണ്ടു ഇരിക്കുക .
” അതിനെന്താ ..ഞാൻ ഉണ്ട് നിനക്ക് കമ്പനി ” അവൾ ഒന്ന് ചിരിച്ചു …അവളുടെ ഓരോ ചിരിയും അഖിലിന്റെ മനസ്സിൽ കുളിരു നിറച്ചു .
അവർ ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു .അവളുടെ കണ്ണിൽ നോക്കി ഇരുന്നു എത്ര കാലം വേണമെങ്കിലും സംസാരിക്കാൻ അവൻ തയ്യാർ ആയിരുന്നു .