ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Posted by

” ഇങ്ങനെ സിഗരറ്റ് വലിക്കല്ലേ കേട്ടോ … ശരീരം കേടാകും ” അവൾ പറഞ്ഞു , അവൻ ഒന്നും പറയാതെ നിന്നു
അഖിൽ വേഗം അടുക്കളയിൽ പോയി അവൾക്കു കുടിക്കാൻ വെള്ളം കൊണ്ടു വന്നു കൊടുത്തു .
” എന്റെ ഫ്ലാറ്റ് എങ്ങനെ കണ്ടു പിടിച്ചു ” അവൻ ചോദിച്ചു
” നീ അന്ന് എന്നെ ബ്ലോക്ക്‌ ചെയ്തു അല്ലെ , നിന്നോട് ഒന്ന് സംസാരിക്കാൻ ഒരു വഴിയും ഇല്ലാതെ ആയി .അപ്പോൾ ഞാൻ അമ്മുവിനെ വിളിച്ചു അവൾ ആണ് നിന്റെ അഡ്രസ് തന്നത് ”
” എനിക്ക് ചേച്ചിയോട് സംസാരിക്കാൻ ധൈര്യം ഇല്ലായിരുന്നു അതാണ്‌ ഞാൻ ബ്ലോക്ക്‌ ചെയ്തത് ,സോറി ചേച്ചി ” അവൻ നിലത്തു നോക്കി പറഞ്ഞു
” സോറി ഞാൻ അല്ലേടാ പറയേണ്ടത് ,ഒരു കാലത്ത് നീ എനിക്ക് ആരായിരുന്നു എന്ന് ഞാൻ മറന്നു .പിന്നെ അന്ന് എനിക്ക് പീരീഡ് ആയിരുന്നു അതിന്റെ മൂഡ് ഓഫിൽ ആണ് ഞാൻ പെട്ടന്ന് ദേഷ്യപ്പെട്ടതു , നീ മനസ്സിൽ ഒന്നും വെക്കല്ലേ കേട്ടോ ” അവൾ പറഞ്ഞു ,
അഖിലിന് ഇത് കേട്ടപ്പോൾ വലിയ ആശ്വാസം തോന്നി . ചേച്ചി തന്നെ വെറുത്തില്ലല്ലോ .
” മോളേ കൊണ്ടു വരാഞ്ഞത് എന്താ ചേച്ചി ” അഖിൽ ചോദിച്ചു
ഷീല : ” അവൾ സ്കൂളിൽ നിന്നും ടൂർ പോയി നാളെയെ വരൂ ..ചേട്ടനും ഒരു കോൺഫറൻസ് നു വേണ്ടി ബാംഗ്ലൂരിൽ ആണ് .വീട്ടിൽ ഇരുന്നാൽ ഭയങ്കര ബോർ അടി ആണ് ,അതാ ഇങ്ങോട്ട് വന്നത് നിനക്ക് ബുദ്ധിമുട്ട് ആയോ ”
അഖിൽ : എന്ത് ബുദ്ദിമുട്ട് ,ഞാനും ഒറ്റക്ക് ബോർ അടിച്ചു ഇരിപ്പാണ് . ചേച്ചി വന്നത് നന്നായി

Leave a Reply

Your email address will not be published. Required fields are marked *