ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]

Posted by

” ഷീലേച്ചി !!! ” അവൻ ആർദ്രമായി വിളിച്ചു
” എന്താടാ ” അവൾ ചോദിച്ചു
അഖിൽ : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ചേച്ചിയോട്
ഷീല : അതിനെന്താ ,പറഞ്ഞോളൂ .
” അത് , …. എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ് …എനിക്ക് ചേച്ചീനെ കല്യാണം കഴിക്കണം ”
പെട്ടന്ന് ഇത് കേട്ട ഷീല ഒന്ന് ഞെട്ടി പക്ഷെ അപ്പോ തന്നെ പൊട്ടി ചിരിച്ചു …
” പോടാ ചെക്കാ …കളിയാക്കാതെ ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
” സത്യം ആയിട്ടും …എനിക്ക് ചേച്ചി ഇല്ലാതെ ജീവിക്കാൻ പറ്റില്ല ” അഖിലിന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി …
ഷീല ആകെ പേടിച്ചു ..
“അയ്യേ കരയല്ലേ … നീ എന്നേക്കാൾ താഴെ അല്ലെ പിന്നെ എങ്ങനെ കല്യാണം കഴിക്കും ” അവൾ അവന്റെ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു

” പ്ലീസ് എന്നെ ഒഴിവാക്കല്ലേ ..എനിക്ക് ചേച്ചി ഇല്ലാതെ പറ്റില്ല ” അവന്റെ അവളെ കെട്ടി പിടിച്ചു കൊണ്ടു പറഞ്ഞു .
ഷീല ആകെ പരിഭ്രമിച്ചു …അവൾ അവനെ ബലമായി അകറ്റി .
വേണ്ട …നീ വീട്ടിലോട്ടു ചെല്ല് ..ഇതൊന്നും നടക്കില്ല ” അവൾ അവിടെ നിന്നും എണീറ്റു പോയി ,
അഖിൽ ആകെ തകർന്ന അവസ്ഥയിൽ എത്തി . പിന്നെ കശുമാവിൻ തോട്ടത്തിൽ ഒന്നും പോയില്ല . രണ്ട് ദിവസം കഴിഞ്ഞപ്പോൾ അമ്മു വന്നു
” ഉണ്ണിയേട്ടാ …ഉണ്ണിയേട്ടൻ നാളെ കളിക്കാൻ വരണം എന്ന് ഷീലചേച്ചി പറഞ്ഞു ” അവൾ വന്നു പറഞ്ഞു പോയി
എന്ത് പിണ്ണാക്കിനു ആവോ ചെല്ലാൻ പറയുന്നേ …സോറി പറയാൻ ആകും ..എന്നാലും ചെന്നു നോക്കാം ”
അടുത്ത ദിവസം അവൻ കുട്ടികളുടെ കൂടെ തോട്ടത്തിൽ പോയി ,ഷീല അവിടെ ഇരിപ്പുണ്ട് ..ഇവനെ കണ്ടപ്പോൾ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു
” നീ എന്തേ രണ്ടു ദിവസം ഇങ്ങോട്ട് വരാഞ്ഞത് “

Leave a Reply

Your email address will not be published. Required fields are marked *