“…നിന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി മാത്രം പറയുന്നതല്ല നന്ദിനി….സത്യത്തില്‍ ഞങ്ങളുടെ സേഫ്റ്റിക്ക് വേണ്ടിയായി കുറച്ച് ഫോട്ടോ എടുത്തു എന്നേയുള്ളൂ ….നിനക്ക് കാര്യങ്ങളൊക്കെ മനസ്സിലായത് കൊണ്ട് ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്തോളാം….കേട്ടോ…!!!, ഇപ്പോള്‍ നന്ദിനിക്ക് ആശ്വാസമായില്ലേ..
“…ഉം…”.
നന്ദിനി പതിയെ മൂളികൊണ്ട് ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. മഞ്ഞില്‍ കാണികളിലൂടെ നന്ദിനി പതുക്കെ വിദൂരതയിലേക്ക് നടന്നു. റിയാസ്സ് വല്ലാതെ ദാഹിച്ചപ്പോള്‍ ഡാഷ് ബോക്സില്‍ വെള്ളകുപ്പിയുണ്ടോയെന്നു തപ്പി. ഭാഗ്യത്തിന് പാതിയോളം വെള്ളം ഉള്ള കുപ്പി തടഞ്ഞു. അവന്‍ അതില്‍ നിന്നും വെള്ളം കുടിച്ചപ്പോള്‍ മാറിയത് ദാഹവും മനസ്സിന് ചെറിയ ആശ്വാസവുമായിരുന്നു. കുപ്പി അവിടെ വയ്ക്കുബോഴാണ് വിലകൂടിയ കുറച്ച് ചോക്ലേറ്റ് നിറച്ച ചെറിയ ബോക്സ് ഇരിക്കുന്നത് കണ്ടത്. അതില്‍ നിന്നും ഒരെണ്ണം എടുത്ത് കഴിച്ചു. വെളുപ്പാന്‍ കാലമാണേങ്കിലും അത് കഴിച്ച് കഴിഞ്ഞപ്പോഴാഴാണ്ണ്‍ വിശപ്പ് കത്തി നില്‍ക്കുന്നുണ്ടായിരുന്നെന്ന്‍ മനസ്സിലായത്.
അവന്‍ ആ ചോക്ലേറ്റ് ബോക്സും വണ്ടിയില്‍ കിടന്ന ചെറിയ ഷാളും എടുത്ത് കാറില്‍ നിന്നിറങ്ങി. വിധൂരതയിലെക്ക് നോക്കി നില്‍ക്കുന്ന നന്ദിനീയുടെ അരികിലെക്ക് എത്തിയീട്ടും അവള്‍ അതൊന്നും അറിഞ്ഞില്ല.
“…നന്ദിനി….”
റിയാസ്സ് പതുക്കെ വിളിച്ചു. അവള്‍ വിളിച്ചത് കേട്ടെങ്കിലും അവള്‍ വിദൂരതയിലേക്ക് തന്നെ നോക്കി നില്‍പ്പായിരുന്നു.
“…ഇത് പുതച്ചോളൂ…..നല്ല തണുപ്പുണ്ട്….”
നന്ദിനിയുടെ അനുവാദം ചോദിക്കാതെ തന്നെ ആ ഷാള്‍ അവളെ പുതപ്പിച്ചു. അവള്‍ എതിരഭിപ്രായമൊന്നും പറഞ്ഞില്ല. അങ്ങ് ദൂരെ പക്ഷി കൂട്ടങ്ങള്‍ ഇര തേടാനായെന്തോ എവിടെക്കോ കൂട്ടമായി പറക്കുന്നുണ്ടായിരുന്നു.
“…നന്ദിനി ആരെയാണ് കാത്തിരിക്കുന്നേ…എന്താ കക്ഷിയുടെ പേര്…”.
റിയാസ്സ് വളരെ പെട്ടെന്നാണ് അവളോട് ആ ചോദ്യം ചോദിച്ചത്. ആ സമയത്ത് അപ്രതീക്ഷിതമായ ചോദ്യത്താല്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
“……നന്ദിനിക്ക് എന്നെ കുറിച്ച് ഇപ്പോള്‍ എന്താണ് മനസ്സില്‍ തോന്നുന്നത് എന്നെനിക്കറിയില്ല….പക്ഷെ എനിക്ക് നന്ദിനിയെ നല്ലൊരു ഫ്രെണ്ടായി കാണാനാണ് താല്‍പര്യം…കഴിഞ്ഞതെല്ലാം മറന്നുകള….”.