രാവിലെ എണീറ്റ് മമ്മിയുടെ കൂടെ പോയി. എന്നെ പുതിയ ഇടത്തിൽ വിട്ടിട്ട് മമമ്മി പോയി. ഞാൻ പണിയിൽ മുഴുകി. വൈകുന്നേരം മാഡം വരാൻ ചിലപ്പോൾ വൈകും. ആദ്യത്തെ ദിവസം വളരെ വൈകി. മാത്യു ആണെങ്കിൽ അവന്റെ അമേരിക്കന് വിദ്യാർഥികളുടെ മുംബൈയിൽ ഉള്ള ഗ്രൂപ്പിൽ സജീവം. മീറ്റിങ്ങുകളും, ചർച്ചകളും…പിന്നെ ഏതോ ഒരു പെണ്ണ് ഒന്നു രണ്ട് വട്ടം വിളിക്കുന്നത് കേട്ടു. ഏതായാലും എന്റെ കൂടെ ചിലവഴിക്കാൻ അവനൊട്ടും സമയം ഇല്ലായിരുന്നു.
പ്രശ്നം വന്നത് തിരികെ എത്തി കിടന്നുറങ്ങാൻ നോക്കുമ്പോൾ ആയിരുന്നു. ഉറക്കം വരുന്നില്ല. ആ ഇരുട്ടിൽ ഞാൻ ഏതോ കൊടിയ വിഷാദത്തിലേക്ക് എടുത്തെറിയപ്പെട്ടു. ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. തേങ്ങലുകൾ വെളിയിൽ കേൾക്കാതിരിക്കാൻ ഞാൻ പുതപ്പിൽ കടിച്ചു പിടിച്ചു. എപ്പോഴോ ഒന്നു മയങ്ങി.
കാലത്ത് ചീർത്ത മുഖവും ചുവന്ന കണ്ണുകളും കണ്ട് മമ്മി ഒന്നു പകച്ചു. പിന്നെ ഒന്നും മിണ്ടാതെ ചായ എടുത്തു തന്നു. കുളിച്ചു വന്നപ്പോൾ ഉടനെ ഒരുമിച്ചിറങ്ങി. മാഡത്തിന് ആരെയോ കാണണം. ഞാൻ ഓട്ടോയിൽ കേറി പോയി. ലിഫ്റ്റിൽ വെച്ച് മമ്മി തന്ന ഉമ്മയുടെ മധുരവും നുണഞ്ഞുകൊണ്ട്..
വൈകുന്നേരം എത്തിയപ്പോൾ കുറച്ച് താമസിച്ചു. ഒന്നു രണ്ട് പണികൂടി എന്നെ പുതിയ ഓഫീസിൽ ഏല്പിച്ചിരുന്നു. ഞാൻ മടിയൊന്നും കാട്ടിയില്ല.
വരുന്ന വഴിക്ക് താഴെ മാത്യുവിനെ കണ്ടുമുട്ടി. എടെ, ഒരാളെ കാണാനുണ്ട്. വരാൻ ചിലപ്പോ താമസിക്കും. മമ്മിയുണ്ട്.