ഏടാ.. നീ എന്റെ മോനാണ്…അല്ലാതെ കേറി അപ്പനാവാൻ നിന്നാലൊണ്ടല്ലോ… നീ പോയി അവളുടെ കാലു നക്കടാ… എനിക്കവളെ തീരെ പിടിച്ചില്ല. നീയായി..നിന്റെ പാടായി. നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്… എന്നെ കേറി ഉപദേശിക്കാൻ വന്നാൽ….
മാത്യു വാ മൂടി.
അന്നത്തെ അത്താഴം ആർട്ട് സിനിമയിൽ കാണുന്ന പോലെ.
ഞാൻ പോയി കിടന്നു. മമ്മി കുറച്ചു കഴിഞ്ഞ് എൻ്റെ കൂടെ കിടന്നു…. മമ്മിയെ ഞാൻ പുണർന്നു…. മമ്മി ചെറുതായി കരഞ്ഞു…പാവം. കെട്ടിപ്പിടിച്ചു ഞങ്ങൾ കിടന്നുറങ്ങി.
തിങ്കളാഴ്ച… മമ്മി ഓഫീസിൽ വരുന്നില്ല എന്നു വിളിച്ചു പറഞ്ഞു. മൽഹോത്രയെ വിളിച്ച് എനിക്ക് വേറെ പണിയുണ്ട് എന്നറിയിച്ചു.
ഞാൻ പിന്നെയും ഉറങ്ങി. എണീറ്റപ്പോൾ മമ്മിയും മാത്യുവും തമ്മിൽ അമർത്തിയ സ്വരത്തിലുള്ള വഴക്ക്..ചെവി കൂർപ്പിച്ചു.
അവൻ എന്തിനാ ഇവിടെ നിക്കുന്നേ? വേറെ ഫ്ലാറ്റുണ്ടല്ലോ..
മാത്തുക്കുട്ടീ… ഞാൻ പറഞ്ഞില്ലയോടാ…. പാവം… അമ്മ ഇല്ലാത്ത കുട്ടി.
ഒരിള്ളക്കുട്ടി. എൽസി ചോദിച്ചു. ഇങ്ങനെ ജോലിക്കാരെ എന്തിനാണ് വീട്ടിൽ വിളിച്ചു കേറ്റുന്നേ എന്ന്….ഒഴിവാക്കുക….
അവൻ ആദ്യം നിന്റെ കൂട്ടുകാരൻ അല്ലേ. പിന്നെയല്ലേ…
ഓ…അവിടെ തെണ്ടിത്തിരിഞ്ഞു നടന്ന അവനെയൊക്കെ പിടിച്ചു പണിക്ക് നിർത്തിയിട്ട്…
മാത്തുക്കുട്ടീ…. ഇതിവിടെ നിർത്തിക്കോണം. ഞാൻ ആദ്യ മേ പറഞ്ഞു. നിനക്ക് നിൻറെ വഴി. ഞാൻ ഒരിക്കലും അതിനൊരു തടസ്സമാവില്ല. ഇൻ ഫാക്ട് ഐ വിഷ് യു ഗുഡ്‌ലക്ക്.