ഞാനൊരു വീട്ടമ്മ -5 (ഉത്സവം)

Posted by

       അപ്പോൾ കറുപ്പൻ ചേട്ടൻ ഞങ്ങളെ കണ്ടു .. ഒന്ന് ചിരിച്ചു .. സുഹറ കൈ ഉയർത്തി “തംസ് അപ്പ് ” ആംഗ്യം കാണിച്ചു ..അത് കറുപ്പൻ ചേട്ടന് നന്നായി രസിച്ചു ..മൂപ്പര് പരിസരം മറന്നു ആടി ..ആംഗ്യം കാണിച്ചതിന് ഞാൻ സുഹറയെ നുള്ളി … അവൾ ശരിക്കും എന്ജോയ് ചെയ്യുകയായിരുന്നു …അതിനു പിറകിലായി ചെറുപ്പക്കാർ തീ പന്തം കൊണ്ട് അഭ്യാസങ്ങൾ കളിക്കുന്നുണ്ടായിരുന്നു .അവർ ഈ നാട്ടുകാർ തന്നെ ആയിരിക്കും .അതിൽ ഒരു സുമുഖനായ പയ്യൻ ..അതി വിദഗ്ദമായി ഇരു വശത്തും തീ പന്തം കെട്ടിയ വലിയ മുള വടികൊണ്ട് .. അഭ്യാസ പ്രകടനം നടത്തുന്നുണ്ടായിരുന്നു ..എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം അവനായിരുന്നു ..പെണ്കുട്ടികളൊക്കെ അല്പം ആരാധനയോടെയാണ് അവനെ നോക്കുന്നത് .. ഇടയ്ക്കു തീപ്പന്തം കൈകളിലും പിടിച്ചുകൊണ്ട് ഒരു കളരി അഭ്യാസിയെ പോലെ അവൻ പിറകോട്ടു മറയുന്നതും ഉണ്ടായിരുന്നു .തികഞ്ഞ ഒരു അഭ്യാസി തന്നെ ഇരുപത്തെട്ടു വയസ്സ് തോന്നിക്കും ….അവനെ നോക്കിക്കൊണ്ടു സുഹറ പറഞ്ഞു “ഞാനിപ്പോ അവന്റെ അഭ്യാസം തെറ്റുന്ന വിദ്യ കാണിച്ചു തരാം ” “എടീ അങ്ങനത്തെ പരീക്ഷണമൊന്നും വേണ്ടെടീ” ഞാൻ വിലക്കി .. അവൾ അവനെ തന്നെ നോക്കി നിന്നു ..വശ്യമായ ഒരു ചിരി ചിരിച്ചു ..ചുറ്റും പരതിയ .അവന്റെ കണ്ണും സുഹറയുടെ കണ്ണും തമ്മിലുടക്കി ..വീണ്ടും ഒന്ന് കൂടി നോക്കിയതും ചുറ്റും കറക്കിക്കൊണ്ടിരുന്ന അവന്റെ തീപ്പന്തം നിലത്തു വീണു ..സുഹറ പറഞ്ഞു ഇത്രേ ഉള്ളൂ ഇവന്മാരുടെ ഒക്കെ കാര്യം ..പിന്നെ വരവിന്റെ കൂടെ മയിലാട്ടവും കണ്ടു ഞങ്ങൾ അമ്പലമുറ്റത്തേക്കു നടന്നു ..അവിടന്ന് തൊഴുതു കാപ്പിയും കുടിച്ചു കുറെ സമയം മേളവും ആസ്വദിച്ചു നിന്നു ..പല ചെറുക്കന്മാരുടെയും നോട്ടം സുഹറയിൽ തന്നെയായിരുന്നു ..ഈ ഒരു അന്തരീക്ഷത്തിൽ ഒരു വശ്യ ശക്തിയായിരുന്നു അവൾക്ക് .

Leave a Reply

Your email address will not be published. Required fields are marked *