ഒരു മനശ്ശാസ്ത്ര വിദ്യാർത്ഥിയായ എനിക്ക് പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട് ഉത്സവപ്പറമ്പിൽ ..കുസൃതികളും ..
” വീട് പൂട്ടിക്കൊണ്ടു ഞങ്ങൾ ഇറങ്ങി ..സുഹറ നല്ല ഒരു ഡ്രൈവർ ആയതുകൊണ്ട് വണ്ടി വേഗത്തിൽ മുന്നോട്ടു നീങ്ങി …
ക്ഷേത്രത്തിനടുത്തു ഒരു കിലോമീറ്റർ എത്തിയപ്പോളേക്കും വലിയ ബ്ലോക്ക് .നിറയെ ജനങ്ങൾ ..ഒരു ഭാഗത്തു മിഡായി കച്ചവടക്കാർ ..അരികിൽ ബലൂണുകൾ ..കളിപ്പാട്ട കച്ചവടക്കാർ …. വണ്ടി സൈഡാക്കി .നേരം സന്ധ്യയോടടുത്തു .”എനിക്ക് ശർക്കര ജിലേബി വേണം” .വർണ്ണ മനോഹാരിത നിറഞ്ഞ അന്തരീക്ഷത്തിൽ സുഹറ അവളുടെ ബാല്യം തിരിച്ചെടുക്കുകയാണോ എന്ന് എനിക്ക് തോന്നി …അപ്പോളാണ് ക്ഷേത്രത്തിലേക്കുള്ള ആഘോഷ വരവ് വൻ ജനക്കൂട്ടത്തോടെ മുന്നോട്ടു വരുന്നത് …ദൂരെ നിന്ന് കേൾക്കുന്ന ..ചെണ്ടമേളം ജിലേബി തിന്നുകൊണ്ടു ഞങ്ങൾ ആസ്വദിച്ചു ..ആഘോഷ വരവ് കൂടുതൽ അടുത്തേക്ക് വന്നപ്പോളാണ് ..മുന്നിൽ പഞ്ചവാദ്യക്കാർ ..അവരുടെ പിറകിൽ പന്തം വീശൽ തുടങ്ങിയ അഭ്യാസ പ്രകടനങ്ങൾ, പിറകിൽ കോൽക്കളി, പിന്നെ ജന തതി ,അതിനു പിറകിൽ മയിലാട്ടം ..എന്നിങ്ങനെ .. ആഘോഷ വരവ് മുന്നോട്ടടുത്തപ്പോൾ ആവേശത്തിൽ ആഞ്ഞു കൊട്ടുന്ന ചെണ്ടക്കാരെ നോക്കി സുഹറ താളം പിടിച്ചുകൊണ്ടു ചിരിച്ചു ..അത് കണ്ട ചെണ്ടക്കാർ ആവേശം മൂത്തു കൊട്ടി .. പഞ്ചവാദ്യത്തിനു താളം പിടിച്ചു ഒരാൾ നൃത്തം ചെയ്തു കൂടെ നടക്കുന്നുണ്ടായിരുന്നു ..ഞാനൊന്നു സൂക്ഷിച്ചു നോക്കി .. നമ്മുടെ കറുപ്പേട്ടൻ ..ശ്ശെടാ .. ഇവിടെയും ഇയാളൊ ..സ്ഥല കല ബോധം മറന്നു തുള്ളുകയാണ് മൂപ്പര് ..ഞാൻ സുഹറയ്ക്കു കാണിച്ചു കൊടുത്തു .. “ഇതാണ് നമ്മുടെ കക്ഷി അല്ലെ” …റോഡരികിൽ ചെണ്ട മേളം തകർത്തു പെയ്യുകയാണ് .. മനസ്സിലും ഹൃദയത്തിലും ആ താളം ഞാൻ ആവാഹിച്ചു ..അതിനിടെ വരവിന്റെ കൂടെ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന കറുപ്പൻ ചേട്ടൻ റോഡരികിൽ ചെറിയ കരിങ്കൽ കെട്ടിനു മുകളിൽ നിന്ന് കാഴ്ച കാണുന്ന ഞങ്ങളുടെ മുൻപിലും എത്തി ..