“എന്നാൽ പോട്ടെ സിനിമയ്ക്ക് സെക്കൻഡ് ഷോയ്ക്കു പോയാലോ “… അതിനു ടൗണിൽ നല്ല സിനിമയൊന്നും കളിക്കുന്നില്ല ..
“ശ്ശെടാ നിനക്കെന്താടീ പെണ്ണെ പറ്റിയത് ..എന്നാ നീ തന്നെ പറയ് …ഭക്ഷണം കഴിഞ്ഞു പാത്രം കഴുകുന്ന വരെ എനിക്കൊന്നും തോന്നിയില്ല ..കൈ തുടച്ചുകൊണ്ട് അവൾ പറഞ്ഞു
“എടീ സമയം നാലു മണിയായിട്ടേയുള്ളൂ രാത്രി കിടക്കുന്ന വരെ നിൻറെ ഈ മൂഡോഫും സഹിച്ചിരുന്നാൽ എനിക്ക് വട്ടു പിടിക്കും നമുക്ക് ഒന്ന് എനെർജിറ്റിക് ആവാൻ ഇപ്പോൾ ഒരു ഔട്ടിങ് അത്യാവശ്യമാണ് ,, അതാ പറഞ്ഞെ ..നമുക്കിന്ന് ആഘോഷിക്കമെഡീ ….
“ഇവിടെ അടുത്ത് ദേവീടെ കാവിൽ ഇന്ന് ഉത്സവമാണ് ..
അതിനു പോയാലോ ?” ഞാൻ ചോദിച്ചു ..
“അത് തകർക്കും ..ഉത്സവം ..ആൾക്കൂട്ടം ..വാദ്യ മേളം ..ഇതൊക്കെ ഭയങ്കര പോസിറ്റിവാ …നല്ല ഒരു വെറൈറ്റി എക്സ്പീരിയൻസും ആവും ..ഇതെന്തേ നേരത്തെ പറയാഞ്ഞേ ലേഖാ .. വാ നമുക്ക് ഡ്രെസ്സെല്ലാം മാറ്റി ഇപ്പോളെ തയ്യാറാകാം”..
ഞാനൊരു കേരളാ സാരി എടുത്തുടുത്തു ..നാലു വര്ഷം മുൻപ് ഞാൻ മെലിഞ്ഞിരുന്നപ്പോൾ ഇട്ടിരുന്ന കേരളാ സാരി അവളും ഇട്ടു ..സാരിയും ബ്ലൗസും ഇട്ടു കഴിഞ്ഞപ്പോൾ സുഹറയുടെ അഴക് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു ..ബാഹുബലിയിലെ അനുഷ്‌കയെ പോലെ തന്നെ ഉണ്ടായിരുന്നു സുഹറ ..അവളുടെ ആകാര വടിവും , ഒതുക്കവും കണ്ടപ്പോൾ എനിക്ക് പോലും കൊതിയായി .. അസൂയയും വന്നു..നല്ല ഭംഗിയിൽ കണ്ണും എഴുതി ..ഒരു പൊട്ടും തൊട്ടു ..ലിപ്സ്റ്റിക് ഇടേണ്ട ആവശ്യം അവൾക്കില്ലായിരുന്നു അത്രയ്ക്ക് ചുവപ്പായിരുന്നു സുഹറയുടെ ചുണ്ടുകൾ …..മുഴുവൻ ഒരുക്കവും കഴിഞ്ഞപ്പോൾ ഞാൻ ഞെട്ടി ഇരുപത്തി നാലു വയസ്സ് തോന്നിക്കുന്ന ഒരു അവിവാഹിതയുടെ ലുക്ക് ആയിരുന്നു അവൾക്ക് ..”ഈ അമ്പലത്തിലെ ഉത്സവങ്ങളും, പള്ളിപെരുന്നാളുകളും,ഞങ്ങടെ നേര്ച്ച ഉത്സവങ്ങളും എല്ലാം നമ്മുടെ നാടിനു നൽകുന്നത് വലിയ ഒരു ഊർജ്ജമാണ് .. അത്തരം സ്ഥലങ്ങളിൽ നമ്മുടെ എല്ലാ ഭാരങ്ങളും ഇറക്കിവെക്കാനാകും .”സാരിക്ക് പിൻ കുത്തിക്കൊണ്ടവൾ പറഞ്ഞു ..