..പറഞ്ഞറിയിക്കാനാകാത്ത ഒരു സങ്കടം മനസ്സിൽ നിഴലിച്ചു നിന്നു …സുഹറയേ വിളിച്ചു കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു ..അവൾ ഇത് കേട്ടിട്ടും ചിരിക്കുകയാണ് ചെയ്തത് .
“.ഗുഡ് ഗേൾ എന്നിട്ടും സുരക്ഷിതയായി വീട്ടിൽ എത്തിയല്ലോ “…..
“കൊറേ കാലമായില്ലേ വരാന് പറഞ്ഞു പറ്റിക്കണു നീയൊന്ന് ഇങ്ങോട്ടു വരണുണ്ടോ, മോള് ഇന്ന് ടൂറിനു പോവുകയാ ,,രണ്ടു മൂന്നു ദിവസം ഇവിടെ തങ്ങാം” ..
“എന്നാ ശരി ഞാനങ്ങു വന്നേക്കാം ..വൈകുന്നേരമാകും ട്ടോ “..
“അയ്യോ പറ്റില്ല നീ ഇപ്പൊ തന്നെ ഇറങ്ങേടി..നിന്നെ കണ്ടില്ലെങ്കിൽ ഇവിടെ ഞാൻ വീർപ്പുമുട്ടി ചാകും”.
“എന്തായാലും ചത്തൊന്നും പോണ്ടാ ..ഞാനെത്തിപ്പോയി ”
സുഹറയെ കാത്തിരിക്കുന്ന സമയം വല്ലാതെ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി .. അതിനിടയ്ക്ക് മോള് വന്നു, ഭകഷണം കഴിച്ചു ,ടൂറിനുള്ള ലഗേജുകൾ പാക്ക് ചെയ്തു ..അവളെ ക്ലാസ്‌മേറ്റ് അശ്വതിയുടെയും അച്ഛന്റെയും കൂടെ കയറ്റി വിട്ടു ..എല്ലാം യാന്ത്രികമായി നടന്നു ..മകളുടെ കാര്യത്തിൽ പോലും ശ്രദ്ധ കുറയുന്നുണ്ടോ എന്ന് തോന്നി ..!!!
നാലുമണി ആയപ്പോൾ റോഡിൽ ഒരു ഓട്ടോയുടെ ശബ്ദം കേട്ട് ആകാംഷയോടെ വാതിൽ തുറന്നു നോക്കി ..ഗേറ്റു പൂട്ടിക്കൊണ്ടതാ വരുന്നു എൻറെ ഹൃദയ സൂക്ഷിപ്പുകാരി .പർദ്ധയും ഇട്ടുകൊണ്ട് …സുഹറ ..അകത്തെത്തിയപ്പോൾ അവൾ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു .. ആ ഉമ്മയിൽ സാന്ത്വനമുണ്ടായിരുന്നു , പ്രേമമുണ്ടായിരുന്നു ..നനുത്ത അത്തറിന്റെ മനം മയക്കുന്ന സുഗന്ധമുണ്ടായിരുന്നു ..