“അവന്റെ ഒരു ഹംസാക്ക ..ഓരോ തെണ്ടികളെ വിളിച്ചു വണ്ടീൽ കയറ്റിക്കോളും ..നീയൊക്കെ എന്നെ പറ്റി എന്താ വിചാരിച്ചെ …”
കുറ്റബോധം കൊണ്ടാവണം ഷാഫി ഒന്നും മിണ്ടിയില്ല ..പിന്നീട് നിശ്ശബ്ദതയായിരുന്നു .സംഭവിച്ച കാര്യങ്ങൾ എന്റെ കൂടി പിടിപ്പുകേട് കൊണ്ടായിരുന്നെങ്കിലും ..ദേഷ്യവും അമർഷവും ,മുട്ടുകുത്തി വീണതിലുള്ള വേദനയും എല്ലാം കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു ..സകല അമർഷവും ഷാഫിയോടാണ് എനിക്ക് തോന്നിയത് .. അവൻ വണ്ടി നിർത്തിയിട്ടല്ലേ ഹംസ യെ കണ്ടത് ..അവൻ സമ്മതം മൂളിയിട്ടല്ലേ ,,,ഹംസ വണ്ടീല് കേറിയത് ..അവൻ ഒത്താശ ചെയ്തിട്ടല്ലേ ഹംസ വണ്ടി പഠിപ്പിക്കാൻ നോക്കിയത് ..മതി .. ഷാഫി ചതിയനാണ് ഇനി ഷാഫി വേണ്ടാ …പോയതിന്റെ ഇരട്ടി വേഗത്തിൽ വീട്ടിലെത്തി ..ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ വണ്ടി പോർച്ചിൽ നിർത്തി ഷാഫിയും ചെരുപ്പഴിച്ചു കയറാൻ നോക്കുകയായിരുന്നു ..
“നീ അവിടെ നിക്ക് ..ഞാനിപ്പോ വരാം “!!!!
അകത്തുപോയി പേഴ്സിൽ നിന്നും 200 രൂപയെടുത്തു ഷാഫിയുടെ കയ്യിൽ കൊടുത്തു പറഞ്ഞു ..
“തല്ക്കാലം നിന്റെ സേവനം മതി.ഇനി എൻറെ കൺ വെട്ടത്തു കണ്ടു പോകരുത്”!!! …..
തല താഴ്ത്തിക്കൊണ്ടു പണം വാങ്ങി അവൻ പോക്കറ്റിലിട്ടു ..
“പോരായ്ക യുണ്ടെങ്കിൽ പറയണം” !
അവനെന്തോ പറഞ്ഞു തുടങ്ങാനുള്ള പോലെ ശ്രമിച്ചു ..പക്ഷെ വാക്കുകളൊന്നും പുറത്തു കേട്ടില്ല ..വളരെ സാവധാനത്തിൽ അവൻ തിരിഞ്ഞു നടന്നു ..അകത്തു കയറി വസ്ത്രം മാറ്റി കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീണു