നിനച്ചിരിക്കാതെ [Neethu]

Posted by

.പഠനത്തിന്റെ അവസാന നാളുകൾ.. പരീക്ഷക്ക്‌ തയ്യാറെടുക്കുന്നതിനു മുൻപ് ലഭിച്ച വിശ്രമ നാളുകൾ .പഠനം തുടങ്ങുന്നതിനു മുൻപ് അല്പം വിശ്രമം അതിനായി ബേസിലിനെയും വൈശാഖിനെയും ജംഷീറിനെയും ലിന്റോ അവന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി .എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ലിന്റോ .അച്ഛൻ വർഗീസ് ബിസിനസ് ആണ് കൂട്ടത്തിൽ രാഷ്ട്രീയമുണ്ട് .മനസ്സുകൊണ്ട് നല്ല ഒന്നാന്തരം സഖാവാണ് .

‘അമ്മ റോസിലി ബിസിനെസ്സിൽ ഭർത്താവിനെ സഹായിക്കും വീട്ടുകാര്യങ്ങൾ നോക്കും പുള്ളികാരിയും സഖാവാണ് .ഒരേ ഒരു മകനാണ് ..എല്ലാ വിത സ്വാതന്ത്രങ്ങളും നൽകിയാണ് അവർ മകനെ വളർത്തിയത് .മകൻ എന്നതിലപ്പുറം ഒരു സുഹൃത്തായാണ് അവർ അവനെ കണ്ടിരുന്നത് .ഇടക്കൊക്കെ ലിന്റോ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട് .അവർ വന്നാൽ പിന്നെ ഉത്സവത്തിന്റെ പ്രതീതിയാണ് വീട്ടിൽ .കളിയും ചിരിയും ബഹളവും… പാതിരയായാലും ഉറങ്ങേല്ല .എല്ലാത്തിനും പൂർണ സ്വാതന്ത്രം. .എല്ലാവരുടെയും വീടുകളിൽ കയറി എല്ലാവരെയും സന്ദർശിച്ചു സൗഹൃദം പുതുക്കി അനുഗ്രഹം വാങ്ങി ഹോസ്റ്റലിൽ തിരികെ എത്തുക പരീക്ഷക്ക്‌ പഠിക്കുക ഇതാണ് പ്ലാൻ .അതിന്റെ ആദ്യ പടിയെന്നോണം ലിന്റോയുടെ വീട്ടിൽ നിന്നാണ് തുടക്കം .

അത് കഴിഞ്ഞു ജംഷീർ …ആലുവയിലാണ് ജംഷീറിന്റെ കുടുംബം അച്ഛൻ സുബൈർ ഡോക്ടറാണ് ഉമ്മ സൽ‍മ ഡോക്ടറാണ് ..സഹോദരി ജസ്‌ന bds കഴിഞ്ഞു കല്യാണം കഴിച്ചു ഭർത്താവിനൊപ്പം കാനഡയിലാണ് .അവിടെ ചെന്നാൽ അവർ തങ്ങാറില്ല വീട്ടിൽ എപ്പോഴും രോഗികളും മരുന്നിന്റെ മണവും ..വല്യ ബഹളമൊന്നും എടുക്കാൻ കഴിയില്ല .അങ്കമാലി കഴിഞ്ഞു അല്പം മുന്നോട്ടു ചെന്നാലാണ് ബേസിലിന്റെ വീട് .സ്വാതന്ത്രം അവിടെയും വേണ്ടുവോളമുണ്ട് അവന്റെ അച്ഛൻ മരിച്ചു അമ്മക്ക് ജോലി ഉണ്ട് ചേട്ടൻ പഠിത്തം കഴിഞ്ഞു ഇപ്പോൾ ഗൾഫിൽ ഒരു കമ്പനിയിലാണ് സാമ്പത്തികമായി അത്ര വലിയ നിലയിലല്ല …ശരിയായി വരുന്നു ..

മോനെ അവരെ കണ്ടില്ലല്ലോ …..

Leave a Reply

Your email address will not be published. Required fields are marked *